തമിഴ് നടന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തമിഴ് നടന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായാണ് രജനികാന്തിനെ ചെന്നൈയിലെ
അപ്പോളോ ഗ്രീസ് റോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ന്നലെ രാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ താരത്തിന് അടിയന്തര ചികിത്സ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു.
നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ . ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോവുകയായിരുന്നു താരം. കുറച്ച് നാളുകളായി രജനികാന്തിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha