ഭാര്യയുടെ മരണം താങ്ങാന്‍ സാധിക്കാത്ത വേദനയാണ് നൽകിയത്.. ആദ്യമായി ആ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് ജഗദീഷ്
മലയാള സിനിമയിൽ വർഷങ്ങളായി നിറ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ജഗദീഷ്. നായക വേഷങ്ങളിലൂടെ കോമഡിയും, സഹനായക വേഷങ്ങളും, നെഗറ്റീവ് കഥാപാത്രങ്ങളും, സപ്പോർട്ടിംഗ് റോളുകളും അങ്ങനെ ഏത് തരം വേഷങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരനും കൂടിയാണ് ജഗദീഷ്. കോമഡി ട്രാക്ക് മാറ്റി ഇടക്കിടെ സീരിയസ് വേഷങ്ങളിലും താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ മറ്റൊരു ഘട്ടത്തില്‍ ഗൗരവ്വവമുള്ള വേഷങ്ങള്‍ ചെയ്തും കയ്യടി നേടുകയാണ് ജഗദീഷ്. ഇത് ജഗദീഷിന്റെ പുതിയ വേര്‍ഷന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്, ജഗദീഷ് 2.0 യുടെ കാലം. ഓണ്‍ സ്‌ക്രീനില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ജഗദീഷ്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ ജഗദീഷ് കളി മാത്രമല്ല, കാര്യവുമുള്ള ആളാണ്. അധ്യാപകന്റെ കൃത്യതയും വ്യക്തയും ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ട് ജഗദീഷ്. തന്റെ നിലപാടുകളിലൂടേയും അദ്ദേഹം പുതിയ കാലത്തും നിറസാന്നിധ്യമായി തുടരുകയാണ്.
ഇപ്പോഴിതാ അന്തരിച്ച ഭാര്യയെ ഓര്‍ക്കുകയാണ് നടന്‍ ജഗദീഷ്. ഈയ്യടുത്ത ഫോറന്‍സിക് സര്‍ജര്‍ കൂടിയായിരുന്ന രമ മരണപ്പെടുന്നത്. ഭാര്യയുടെ മരണം തനിക്ക് താങ്ങാന്‍ സാധിക്കാത്ത വേദനയാണ് നല്‍കിയതെന്നാണ് ജഗദീഷ് പറയുന്നത്. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ഭാര്യയെ ഓര്‍ക്കുന്നത്. രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ ഞാന്‍ ഓര്‍ക്കും തിരക്കിലൂടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജഗദീഷ് പറയുന്നത്. മരണശേഷവും ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷെ സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവര്‍ ഏഴു മണിയാകുമ്പോള്‍ പോകും. വെറുതേയിരുന്ന് പഴയ ഓര്‍മ്മകളിലേക്ക് പോവേണ്ടല്ലോ, അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാന്‍ കിടക്കും എന്നാണ് ജഗദീഷ് പറഞ്ഞു നിർത്തിയത്.
https://www.facebook.com/Malayalivartha