മലയാളികള്‍ക്ക് മറക്കാനാവില്ല ആ വില്ലനെ....... എന്നും ജനഹൃദയങ്ങളില്‍.... രണ്ടാള്‍പൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നല്‍കിയത് പുതുമയുള്ള വില്ലന്‍ വേഷത്തെ...
മലയാളികള്‍ക്ക് മറക്കാനാവില്ല ആ വില്ലനെ... എന്നും ജനഹൃദയങ്ങളില്‍.... രണ്ടാള്‍പൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നല്‍കിയത് പുതുമയുള്ള വില്ലന്‍ വേഷത്തെ...
കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്.
ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കാഞ്ഞിരംകുളം സ്വദേശിയായ മോഹന്‍രാജ് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ആര്‍മിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എന്‍ഫോഴ്‌സ്‌മെന്റിലും ഉദ്യോഗസ്ഥനായി. എന്‍ഫോഴ്സ്മെന്റ് ഓഫിസറായി ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്.
'കഴുമലൈ കള്ളന്‍' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം 'ആണ്‍കളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു.അഭിനയത്തോട് താത്പര്യമില്ലാതിരുന്ന മോഹന്‍രാജ് അവിചാരിതമായാണ് സിനിമയിലേക്കെത്തുന്നത്.
കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ അവതരിപ്പിക്കുന്നയാള്‍ക്ക് അഭിനയം അറിയരുതെന്ന ലോഹിതദാസിന്റെ നിര്‍ബന്ധമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജിനെ കീരിക്കാടനെന്ന വേഷത്തിലേക്കെത്തുന്നത്.
ആറാം തമ്പുരാന്‍, നരസിംഹം, ഏയ് ഓട്ടോ, മായാവി, മൂന്നാംമുറ, അര്‍ഥം, ഷാര്‍ജ ടു ഷാര്‍ജ തുടങ്ങി മുന്നൂറോളം സിനിമകളില്‍ മോഹന്‍രാജ് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.
2008നു ശേഷം രണ്ട് മലയാള സിനിമകളില്‍ മാത്രമാണ് മോഹന്‍രാജ് അഭിനയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം വില്ലനായി ജീവനെടുത്തെങ്കിലും കീരിക്കാടന്‍ ജോസായി എന്നും ജനഹൃദയങ്ങളിലുണ്ടാകും മോഹന്‍രാജ്.
കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അവസാന ചിത്രം മമ്മൂട്ടി നായകനായി റോഷാക്ക് ആണ് . കീരിക്കാടന്‍ ജോസിലൂടെയാണ് കിരീടം സിനിമയും മോഹന്‍രാജും ഇപ്പോഴും അറിയപ്പെടുന്നത്.
"
https://www.facebook.com/Malayalivartha