ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലിൽ! അന്വേഷണത്തിന് പിന്നാലെ കിടിലൻ സ്റ്റോറിയുമായി പ്രയാഗ മാർട്ടിൻ
കഴിഞ്ഞ ദിവസമാണ് മലയാള സിനിമയെ വളരെ അധികം ഞെട്ടിച്ച വാർത്ത പുറത്തുവന്നത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലിൽ എത്തി സന്ദർശിച്ചെന്ന ആരോപണങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ താരങ്ങളുടെ മൊഴിയെടുക്കാനുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും. ഇവരെ കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. അന്വേഷണം സീരിയസായി നടക്കുന്നതിനിടെ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
'ഹ..ഹാ..ഹി..ഹു' എന്ന് എഴുതിയ ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്. എന്നാൽ പ്രഗായ മാർട്ടിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് നടിയുടെ അമ്മ നേരത്തെ രംത്തെത്തിയിരുന്നു. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജിജി മാര്ട്ടിന് പറയുന്നത്.
https://www.facebook.com/Malayalivartha