അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം! പിറന്നാൾ ദിവസം സലിം കുമാറിന്റെ പോസ്റ്റ്
ഫേസ്ബുക്ക് പേജിലൂടെ നടനും സംവിധായകനുമായ സലിം കുമാര്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ഇന്ന് താന്‍ 55 ജന്മദിനം ആഘോഷിക്കുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സലിംകുമാര്‍ എത്തിയിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ..
ആയുസ്സിന്റെ സൂര്യന് പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ഉണ്ടാകണം. സ്നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍...' എന്നും പറഞ്ഞാണ് നടന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha