മൂന്നാഴ്ച്ച മുൻപ് ഞാൻ പറഞ്ഞതല്ലേ! എല്ലാത്തിനും പിന്നിൽ? സ്റ്റേഷന് പുറത്ത് ബാല.
നടൻ ബാലയും മുൻ ഭാര്യയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പിതാവിനെതിരെ ഗുരുതര ആരോപണവുമായി ബാലയുടെ മകളും രംഗത്ത് വന്നിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ അമൃതയും ആരോപണം ഉന്നയിച്ചു. ഇപ്പോഴിതാ വിവാഹമോചന കരാര്‍ ലംഘിച്ചെന്നും മകളോട് ക്രൂരത കാട്ടിയെന്നും കാണിച്ച് അമൃത സുരേഷ് ബാലയ്‌ക്കെതിരെ പരാതി കൊടുത്തിരിക്കുകയാണ്. ഈ കേസില്‍ ബാലയെയും മാനേജറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉന്നയിച്ചിരിക്കുന്നത്. അറസ്റ്റിലായ നടന്‍ ഇപ്പോൾ പോലിസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. നടന്റെ അഭിഭാഷകയും കേസിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha