സാമൂഹികമാധ്യമങ്ങളില്‍ തന്റെ പേരിൽ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പരാതി നല്കി നടി ഓവിയ
സാമൂഹികമാധ്യമങ്ങളില്‍ തന്റെ പേരിൽ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പരാതി നല്കി നടി ഓവിയ. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതായി കാണിച്ചാണ് താരം ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. നെഗറ്റീവ് കമന്റുകളെയൊക്കെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓവിയയുടെ മറുപടികളും വൈറലായിരുന്നു.
https://www.facebook.com/Malayalivartha