ഫോട്ടോ എടുക്കാൻ നേരത്ത് കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ! ചെമ്മീനിലെ പരീക്കുട്ടിയും ഷീലയും ഒന്നിച്ചു
തിക്കുറിശ്ശി ഫൗണ്ടേഷൻ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷീല കണ്ണമ്മൂലയിലുള്ള മധുവിന്റെ വീട്ടിലെത്തി. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു. ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചു. ചെമ്മീൻ എന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം ഒപ്പമുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ നേരത്ത് കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ എന്ന മധുവിന്റെ കമന്റ് ചിരിപടർത്തി. എത്രതന്നെ, ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആൾക്കാരെ കണ്ടപ്പോഴുള്ള സന്തോഷം അതൊരു വേറെ തന്നെയാ അല്ലേ എന്ന ഷീലാമ്മയുടെ ചോദ്യത്തിന് മധു അതേ എന്ന ഭാവത്തിൽ തലയാട്ടി.വീണ്ടും വരണം എന്ന് പറഞ്ഞ് തന്റെ കറുത്തമ്മയ്ക്ക് ആലിംഗനവും ചുംബനവും നൽകിയാണ് പരീക്കുട്ടി യാത്രയാക്കിയത്.
https://www.facebook.com/Malayalivartha