നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം(കോമള മേനോന്‍- 96) അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.32നായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9 മുതല്‍ 11 വരെ നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.
നെയ്യാറ്റിന്‍കര മരുത്തൂര്‍ കോവിച്ചന്‍വിള രവി മന്ദിരത്തില്‍ പങ്കജാക്ഷ മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴു മക്കളില്‍ അഞ്ചാമത്തെയാളാണ് കോമളം. 1950ല്‍ ഇറങ്ങിയ 'വനമാല'യായിരുന്നു ആദ്യ സിനിമ.
'ആത്മശാന്തി'എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായി. 'മരുമകള്‍' എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് പ്രേംനസീറിന്റെ ആദ്യ നായികയായത്. തുടര്‍ന്ന് 'സന്ദേഹം', 'ന്യൂസ് പേപ്പര്‍ ബോയ്' എന്നീ സിനികളിലും അഭിനയിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് 'ആരാധന', 'ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍' എന്നിവയില്‍ മുഖം കാണിച്ചു.ഭര്‍ത്താവ് എം. ചന്ദ്രശേഖരമേനോന്‍ 40വര്‍ഷം മുമ്പ് നിര്യാതനായി. മക്കളില്ല.
സഹോദരന്‍ രവീന്ദ്രനാഥിന്റെ കുടുംബത്തോടൊപ്പം നെയ്യാറ്റിന്‍കര വഴുതൂരിലായിരുന്നു താമസം. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ.രാജ്മോഹന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2.30ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായാണ് വഴുതൂരിലെ വീട്ടിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha