Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'


യാഹ്യാ സിന്‍വറുടെ ഭാര്യയുടെ കയ്യിലെ ബാഗിന്റെ വില 27 ലക്ഷം രൂപ..മരണ സമയത്ത് സിന്‍വറിന് മുന്നൂറ് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു..സിന്‍വറിന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ...


കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം... പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍... പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദന്‍...

കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...

21 OCTOBER 2024 05:00 PM IST
മലയാളി വാര്‍ത്ത

സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് നിർത്തിച്ച് പരിക്ക് പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചും, നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് നിർത്തിച്ച് ഡ്രൈവറെ പോലീസിന് മുന്നിൽ എത്തിച്ച് ഒക്കെ കയ്യടി നേടിയ നടിയാണ് നവ്യ നായർ. ഇപ്പോഴിതാ  കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി. മാതാപിതാക്കൾക്കും സഹോദരനും മകനും ഒപ്പമാണ് നവ്യ യാത്ര പോയത്. പെനാങ്കിൽ വെച്ച് സിപ് ലൈൻ യാത്ര നടത്തുന്നതിനിടെയാണ് തനിക്ക് അപകടം സംഭവിച്ചതെന്നും എന്നാൽ അധികൃതർ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും നടി വീഡിയോയിൽ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്...


'പെനാങ്കിൽ എസ്കേപ്പിൽ പോയിരുന്നു. അവിടുത്തെ വാട്ടർ റൈഡുകളൊക്കെ അടിപൊളിയായിരുന്നു. എന്നാൽ അത് കഴിഞ്ഞ് ലൻഡ് റൈഡിലേക്ക് പോയപ്പോൾ നമ്മുക്ക് വലിയൊരു അപകടം സംഭവിച്ചു. ആകെ ഷോക്കായിപ്പോയി. സിപ് കോസ്റ്ററിൽവെച്ചായിരുന്നു സംഭവം. ഞാൻ മുൻപ് നിരവധി സിപ് ലൈൻ ചെയ്തിട്ടുണ്ട്. എന്നാൽ സിപ് കോസ്റ്റർ എന്ന് പറയുന്നത് സിപ് ലൈനിൽ വന്നിട്ട് റോളർ കോസ്റ്റർ പോലെ കറങ്ങുന്ന ഒരു സംഭവമായിരുന്നു. സാധാരണഗതിയിൽ ഒരു സെറ്റ് ആൾക്കാരെ കയറ്റി വിട്ട് അവർ തിരിച്ചെത്തിയാലേ അടുത്ത ആളെ കയറ്റി വിടാവൂ. അത് നമ്മളറിഞ്ഞിരുന്നില്ല.

ഇവര് നമ്മളെ കയറ്റിവിട്ടു.അപ്പോൾ ആദ്യം പോയ രണ്ട് സ്ത്രീകൾ പകുതി വഴിയില്‍ സ്റ്റക്കായി കിടക്കുകയായിരുന്നു. എന്റെ കാർട്ട് വന്നിട്ട് ഇവരുടെ കാർട്ടിൽ ഇടിക്കാൻ പോയി. ഞാനും സായിയും ഒരുമിച്ചായിരുന്നു ആ കാർട്ടിൽ. ഞാൻ ആയിരുന്നു മുൻപിൽ. ഞാൻ പെട്ടെന്ന് കാല് വെച്ച് മുൻപോട്ട് തടുക്കാൻ ശ്രമിച്ചു. അത്രയും ശക്തിയിലായതിനാൽ കാല് മടങ്ങി, മുട്ട് ഇടിച്ച് നീര് വന്നു. സായിക്കും കാലിനും മുട്ടിനുമൊക്കെ നീരായി. അവസാനിക്കും വരെ കാല് വെച്ച് പുഷ് ചെയ്തോണ്ടിരുന്നു.

 

 

വല്ലാതെ പേടിച്ചുപോയി ഞാൻ. അപ്രതീക്ഷിതമായിരുന്നു. വല്ലാത്തൊരു അവസ്ഥയായി പോയി. ഹെല്‍പ് എന്ന് വിളിച്ച് പറഞ്ഞെങ്കിലും ഒന്നും ചെയ്യാനായില്ല. കാടിന്റെ നടുവിലായിരുന്നു. അവിടെയൊന്നും അവർ കാമറ വെച്ചിട്ടില്ലെന്നത് പിന്നീടാണ് മനസിലായത്. അത് കഴിഞ്ഞ് ഞങ്ങൾ അവരോട് പരാതി പറഞ്ഞു. സുരക്ഷ വിഭാഗത്തിലെ ആളുകളെ വിളിച്ചെങ്കിലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല. എച്ച്ആർ വിഭാഗത്തിലെ ആളുകൾ വിളിച്ചെങ്കിലും അതേ അവസ്ഥയായിരുന്നു. അതിനിടയിൽ ഞങ്ങൾ ലോക്കൽ പോലീസിനെ ബന്ധപ്പെട്ടു. ഈ സമയത്ത് മാനേജർ വന്നിരുന്നു. ഫസ്റ്റ് എയ്ഡ് പോലും എനിക്ക് അരമണിക്കൂർ കഴിഞ്ഞാണ് കിട്ടിയത്.

 

 

പരാതി കേട്ട പോലീസ് വന്ന് ആദ്യം അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചത്. പിന്നീട് പക്ഷെ അവർ ഓപറേഷൻ മാനേജറുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷം കാര്യങ്ങൾ മാറി. ഇങ്ങനെയൊരു സംഭവം നടന്നെന്ന് റിപ്പോർ്ട്ട് തരാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഇതൊരു ചെറിയൊരു അപകടമാണെന്ന മട്ടിലാണ് പ്രതികരിച്ചത്. എന്നെ സംബന്ധിച്ച് വലിയ അപകടമല്ല സംഭവിച്ചത്. പക്ഷെ നാളെ ഇവിടെ എത്തുന്നവർക്ക് അപകടത്തിനുള്ള സാധ്യത ഉണ്ട്.

 

 

 

എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എനിക്ക്. ഭാഗ്യത്തിനാണ് അങ്ങനെ കാൽ ഉയർത്തി ചെയ്യാൻ കഴിഞ്ഞത്. ആദ്യം സായിയോടായിരുന്നു മുൻപിൽ ഇരിക്കാൻ പറഞ്ഞത്. അവനായിരുന്നെങ്കിൽ എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല. രാത്രിയൊക്കെ നല്ല വേദനയായിരുന്നു. ഈ സമയത്താണ് നമ്മുടെ രാജ്യത്തായിരുന്നെങ്കിൽ എന്ന് തോന്നുന്നത്. കാരണം അവിടെയായിരുന്നെങ്കിൽ അധികൃതരുടെ കൃത്യമായ ശ്രദ്ധ കിട്ടിയേനെ. നമ്മുടെ നാട് ഇതിനെക്കാളും സുരക്ഷിതമാണ്', എന്നായിരുന്നു നവ്യ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (21 minutes ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (45 minutes ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു..  (59 minutes ago)

തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത... കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്  (1 hour ago)

നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....  (1 hour ago)

പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും  (1 hour ago)

പിണറായി വിജയനെ തലങ്ങും വിലങ്ങും എടുത്തിട്ട് കൊട്ടി കെ സുധാകരന്‍  (12 hours ago)

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍  (12 hours ago)

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വായിലേക്ക് ചെന്നുകേറി പി പി ദിവ്യ; ആ 2 കോടിയുടെ സോഴ്‌സ് തോണ്ടും  (12 hours ago)

മുച്ചൂടും മുടിപ്പിച്ചേ കസേരയില്‍ നിന്ന് ഇറങ്ങു; ദേ കോടികള്‍ പി ആര്‍ വര്‍ക്കിന് നക്കിയ കണക്ക്  (13 hours ago)

സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്; ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും: ദേശീയ സമ്മേളനം  (15 hours ago)

കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...  (15 hours ago)

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയത് ട്രൂഡോ; തുറന്നടിച്ച് സഞ്ജയ് കുമാർ വർമ്മ...  (15 hours ago)

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'  (15 hours ago)

ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു; വരിയിൽ നിന്നൊരാള്‍ നിലത്ത് നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വച്ചുനൽകി: തളിപ്പാത്രം മോഷണം  (15 hours ago)

Malayali Vartha Recommends