സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.
2010ലാണ് ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹിതരാകുന്നത്. 2019ൽ ഇരുവരും വിവാഹമോചനം നേടി. ശേഷം 2021 ആയിരുന്നു ബാലയുടെയും ഡോ. എലിസബത്തിന്റെയും വിവാഹം നടന്നത്. ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹ കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മുറപ്പെണ്ണ് കോകിലയെയാണ് ബാല ഇന്ന് രാവിലെ വിവാഹം കഴിച്ചത്. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാലിപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിൽ നിന്നും പ്രാർഥനയ്ക്കു ശേഷം പൂവും പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. ഒരു ചിത്രത്തിൽ കൂപ്പുകൈയുടെ ഇമോജിയാണ് നൽകിയിരിക്കുന്നത്. മറ്റൊന്നിൽ ‘സ്നേഹം പ്രാർത്ഥനകൾ’ എന്നും കുറിച്ചിരിക്കുന്നു. ക്ഷേത്രമുറ്റത്ത് നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. കയ്യിൽ പൂവും പ്രസാദവും നെറ്റിയിൽ ചന്ദനവും ചാർത്തിയാണ് അമൃതയുടെ നിൽപ്പ്. പ്രസാദം പിടിച്ച് ചിരിച്ച മുഖത്തോടുകൂടിയുള്ള അമൃതയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
https://www.facebook.com/Malayalivartha