നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നു; ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്.
മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെ തന്റെ പ്രണയത്തെ കുറിച്ചും നവീനെ കുറിച്ചും ഭാവന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. എന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംസാരിച്ച് സുഹൃത്തുക്കളായി. കൊച്ചിയിൽ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നപ്പോഴാണ് പരിചയപ്പെട്ടത്.
അതിന് ശേഷം പലപ്പോഴും സംസാരിക്കേണ്ട സാഹചര്യം വന്നപ്പോഴും മെസേജ് അയച്ചപ്പോഴുമൊന്നും സിനിമയെ കുറിച്ചല്ലാതെ അദ്ദേഹം സംസാരിച്ച് കണ്ടില്ല. അപ്പോൾ തന്നെ നല്ല വ്യക്തിയാണെന്ന് മനസിലായിരുന്നു.
എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾക്ക് മനസിലായി പ്രണയമാണെന്ന്. പരസ്പരം ഇത് പറഞ്ഞ് സംസാരിച്ച് കഴിഞ്ഞ് അവസാനം അതൊരു കല്ല്യാണത്തിൽ കലാശിച്ചു. നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നു.
നവീൻ തെലുഗു ആണ്. പക്ഷെ ജനിച്ചതും വളർന്നതും മാംഗ്ലൂർ ആണ്. തെലുഗു കന്നഡ അറിയാം. അച്ഛൻ തമിഴാണ്. ഞാൻ മലയാളിയും. അങ്ങനെ കുടുംബത്തിലൊരു സൗത്ത് ഇന്ത്യൻ സമ്മേളനം പോലെയാണ്. നവീന് മലയാളം അറിയില്ല. അമ്മയ്ക്ക് മലയാളം മാത്രമേ അറിയൂ. പക്ഷെ ലൊക്കേഷനിൽ നവീനും അമ്മയും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇത് എന്താണ് ഈ സംസാരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ്.
അമ്മ മലയാളം വളരെ മെല്ലെ സംസാരിക്കുമ്പോൾ നവീന് കുറച്ച് മനസിലാക്കാൻ പറ്റും. നവീന് മനസിലാകാതിരിക്കാൻ ഞാൻ ചിലപ്പോൾ സ്പീഡിൽ പറയും. അപ്പോൾ നവീന് ഒന്നും മനസിലാകില്ല. ഞങ്ങൾ ഇംഗ്ലീഷിലും തമിഴിലുമൊക്കെയാണ് സംസാരം. ഇപ്പോൾ ഞാൻ കന്നഡ കുറച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. നല്ല വിദ്യാഭ്യാസം ഉള്ളയാളാണ് നവീൻ. നവീൻ പൈലറ്റ് ആയിരുന്നു. യുദ്ധ വൈമാനികൻ ആകേണ്ട ആളായിരുന്നു. എന്നാൽ വീട്ടിലെ ഒറ്റമകൻ ആയതിനാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്മതിച്ചില്ല. തന്നെ സ്നേഹത്തോടെ ബുജ്ജു എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുള്ളതെന്നും ഭാവന പറഞ്ഞു.
2018 ജനുവരി 22 ന് ആയിരുന്നു ഭാവനയുടെ നവീനിന്റെയും വിവാഹം. 2017 ൽ നടിയുടെ അച്ഛൻ മരണപ്പെടുന്നതിന് ഒരു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നായത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ മരണമെന്നും ആ സമയത്ത് തനിക്കും കുടുംബത്തിനും തണലായി നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നവീനും കുടുംബവും ആണെന്ന് ഭാവന പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതേസമയം, 2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.
https://www.facebook.com/Malayalivartha