Widgets Magazine
16
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..


ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...

അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി..... ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്

16 NOVEMBER 2024 07:24 AM IST
മലയാളി വാര്‍ത്ത

അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി..... ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. താരത്തെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സാമുഹികമാധ്യമത്തില്‍ ചിത്രവും കുറിപ്പും പങ്കുവച്ചു. ''അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍'' ശിവന്‍കുട്ടി പറഞ്ഞു.

റിസല്‍റ്റ് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നടന്‍. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.
അതേസമയം കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു. ഏഴാംതരം തുല്യത പരീക്ഷ പാസായതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി.

ഏഴാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും പ്രാരാബ്ധങ്ങളില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. ചിത്രീകരണത്തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായി കഴിഞ്ഞിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനം നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു...  (22 minutes ago)

കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും...  (38 minutes ago)

കാര്‍ക്കള മഞ്ചടുക്കയില്‍ അംഗന്‍വാടി അധ്യാപിക കിണറ്റില്‍ ചാടി ജീവനൊടുക്കി....  (46 minutes ago)

ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ചക്കേസ് പ്രതി ആറ്റിങ്ങല്‍ അയ്യപ്പനെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്തി...  (1 hour ago)

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും...  (1 hour ago)

വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം...  (2 hours ago)

രണ്ടുമാസമായി വേതനം ലഭിക്കുന്നില്ല... റേഷന്‍വ്യാപാരികള്‍ സമരത്തിലേക്ക്.....  (2 hours ago)

അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി..... ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്  (2 hours ago)

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍  (3 hours ago)

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്  (3 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം... നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി  (9 hours ago)

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്, ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു, ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താനാകാതെ ജീവനക്കാർ, വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!  (11 hours ago)

Malayali Vartha Recommends