നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ നാനും റൗഡി ധാന്‍ എന്ന സിനിമയിലെ ചില ക്ലിപ്പുകള്‍ ഉപയോഗിച്ചു...നയന്‍താരയ്‌ക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്
നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ നാനും റൗഡി ധാന്‍ എന്ന സിനിമയിലെ ചില ക്ലിപ്പുകള്‍ അനധികൃതമായി ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്. 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍' നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് ധനുഷിന്റെ കോപ്പിറൈറ്റ് വക്കീല്‍ നോട്ടീസ് അയച്ചു.
2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി ധാനില്‍ നിന്നുള്ള ക്ലിപ്പുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത്. അതിന് പിന്നാലെ നയന്‍താരയും മറുപടിയുമായി എത്തി. വര്‍ഷങ്ങളായി ധനുഷ് പുലര്‍ത്തിയിരുന്ന 'പ്രതികാരം' ആണിതെന്ന് നയനതാര തുറന്ന കത്തില്‍ അപലപിച്ചു. ഡോക്യുമെന്ററിയിലെ ചില ക്ലിപ്പുകള്‍ അനധികൃതമായി ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന് ധനുഷ് അനുമതി നിഷേധിച്ചത് കത്തില്‍ പരാമര്‍ശിക്കുന്നു. ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ റിലീസിന് ശേഷം എടുത്ത നിയമനടപടിയില്‍ നയന്‍താര നിരാശ രേഖപ്പെടുത്തുകയും അത് വ്യക്തിപരമായ പകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നയന്‍താരയുടെ ഡോക്യുമെന്ററി അവരുടെ എളിയ ജീവിതത്തില്‍ നിന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള അവരുടെ പരിവര്‍ത്തനത്തെയാണ് കേന്ദ്രീകരിക്കുന്നത്. നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ നവംബര്‍ 18 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.
https://www.facebook.com/Malayalivartha