ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങള്‍... നായന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവനും രംഗത്ത്
നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ധനുഷ് തന്റെ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ച്ചിരുന്നു. ഇതിനെതിരെ നയന്‍താരത്തെ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ നായന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവനും രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുടെയായിരുന്നു വിഘ്നോഷിന്റെ പ്രതികരണം. 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിമില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ട വീഡിയോയും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.'ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങള്‍. ഇതാണ് മാറ്റാന്‍ പറഞ്ഞത്. അത് സൗജന്യമായി കണ്ടോള്ളൂ' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. 10 കോടി ആവശ്യപ്പെട്ട് നടന്‍ ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിഘ്‌നേഷ് പങ്കുവച്ചു.
നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. നിര്‍മാതാവായ ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ 'നാനും റൗഡി താന്‍' എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നയന്‍താര വിമര്‍ശിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്നേഷ് ശിവനും നിര്‍മാതാവ് ധനുഷുമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.
'ചിത്രത്തിലെ പാട്ടുകളായിരുന്നു എന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും മികച്ചത്. എന്നാല്‍ രണ്ടുവര്‍ഷത്തോളം അഭ്യര്‍ത്ഥിച്ചിട്ടും ധനുഷ് എന്‍ഒസി നല്‍കാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാന്‍ താങ്കള്‍ അനുമതി നിഷേധിച്ചു. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണം.
ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീല്‍ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചത്. സിനിമയിലെ പിന്നണി ദൃശ്യങ്ങള്‍ അതും ഞങ്ങളുടെ ഉപകരണങ്ങളില്‍ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിങ്ങള്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും.
ചിത്രം ഒരു വലിയ ബ്‌ളോക്ക്ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നില്‍ മുഖം മൂടി അണിഞ്ഞാണ് നിങ്ങള്‍ നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ പാരമ്ബര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങള്‍ക്കറിയാവുന്നവരും ജീവിത്തില്‍ മുന്നോട്ട് വരട്ടെ'- എന്നായിരുന്നു നയന്‍താര പോസ്റ്റില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha