ശ്വസിക്കാൻ ബുദ്ധിട്ട്; നവംബർ 22ാം തീയതി എനിക്ക് ഒരു സർജറി ഉണ്ട്; ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകും; ആരോഗ്യാവസ്ഥയെക്കുറിച്ച് റോബിൻ!!
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.
ഏവരും സീസണിലെ വിജയി ആകുമെന്ന് വിധിയെഴുതിയെങ്കിലും സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന ആരോപണത്താല്‍ റോബിന് പുറത്തുപോകേണ്ടി വന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുയായിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
ഇപ്പോഴിതാ ആരതിയുടെ യൂട്യൂബ് ചാനലിൽ റോബിനും ആരതിയും ചേർന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. 22ാം തീയതി തനിക്കൊരു സർജറി ഉണ്ടെന്നും, തനിക്ക് എന്താണ് സംഭവിച്ചത് എന്നും വീഡിയോയിൽ റോബിൻ പറയുന്നുണ്ട്.
കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്‌സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നു. അതുകാരണം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു കൂടാതെ കിതപ്പുണ്ടായിരുന്നുവെന്നും റോബിൻ പറഞ്ഞു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസൽ സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളർച്ചയും ഉണ്ട്.
നവംബർ 22 സർജറി ആണ്. 21 ന് ഹോസ്പിറ്റലിൽ പോകും. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസൽ പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറഞ്ഞു. ശ്വാസം ശരിയായി എടുക്കാൻ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജിൻ ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്പോൾ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു. ചെറിയ രീതിയിൽ ബി പി ഉണ്ടായിരുന്നു. ബി പി ഉയർന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നത് എന്നും റോബിൻ വ്യക്തമാക്കി.
റോബിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. സർജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഞങ്ങളുടെ ഡോക്ടർ ബ്രോയ്ക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാൻ പറ്റും. സർജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറി ഒക്കെ കഴിഞ്ഞ് ആരോഗ്യം ഒക്കെ വീണ്ടെടുത്ത് ഡോക്ടർ വരും. കാത്തിരിക്കുന്നു എനർജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം റോബിൻ- ആരതി പൊടി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിനു മുന്നോടിയായി ശരീരഭാരം കുറച്ച് ഗംഭീര മേക്കോവർ നടത്തിയ റോബിന്റെ ബിഫോർ- ആഫ്റ്റർ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
ശരീരഭാരം കുറയ്ക്കാൻ കാലറി ഡെഫിസിറ്റ് ഡയറ്റാണ് താൻ പിൻതുടരുന്നത് എന്ന് റോബിൻ മുൻപു വ്യക്തമാക്കിയിരുന്നു. കഴിക്കുന്നതിനേക്കാൾ കൂടുതലായി കാലറി ബേൺ ചെയ്യുന്നതാണ് കാലറി ഡെഫിസിറ്റ് ഡയറ്റ്. ഏതാണ്ട് 110 കിലോയോളമായിരുന്നു റോബിന്റെ ശരീരഭാരം. ശരീരഭാരം 90ൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റോബിൻ പറഞ്ഞിരുന്നു.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടിവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.
https://www.facebook.com/Malayalivartha