ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി....
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും വ്യക്തമാക്കി സുപ്രീംകോടതി . ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എട്ടു വര്‍ഷത്തിനു ശേഷമാണ് പരാതി നല്‍കിയതെന്ന വാദം പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നേരത്തെ, സെപ്റ്റംബര്‍ 30ന് സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ടായിരുന്നു.
എട്ടുവര്‍ഷമായി പരാതി നല്‍കിയില്ലെന്നും പരാതിക്കാരി ഹോട്ടലില്‍ കൂടിക്കാഴ്ചക്ക് വന്നത് മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നുവെന്നും സിദ്ദീഖിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. പരാതിക്കാരി ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത കുറിപ്പുകളില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha