നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു
നടന്‍ എഴുപുന്ന ബൈജുവിന്റെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെല്‍ജു. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. ഭാര്യ സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്. സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടില്‍ നിന്നും ആരംഭിച്ച് ഏഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
https://www.facebook.com/Malayalivartha