ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുംബൈയിലെ ജുഹു ഏരിയയില്‍ പ്രതിമാസം 6 ലക്ഷം രൂപയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതായി സാപ്കി ആക്‌സസ് ചെയ്ത പ്രോപ്പര്‍ട്ടി രേഖകള്‍ കാണിക്കുന്നു. ശ്രദ്ധ കപൂറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സ്ട്രീ 2 വന്‍ വിജയമായിരുന്നു.
ശ്രദ്ധ കപൂര്‍ മുംബൈയിലെ ജുഹു ഏരിയയില്‍ പ്രതിമാസം 6 ലക്ഷം രൂപയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതായി സാപ്കി ആക്‌സസ് ചെയ്ത പ്രോപ്പര്‍ട്ടി രേഖകള്‍ കാണിക്കുന്നു.
3928.86 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നടി ഒരു വര്‍ഷം മുഴുവന്‍ 72 ലക്ഷം രൂപ അഡ്വാന്‍സ് വാടക നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നു.
നാല് കാര്‍ പാര്‍ക്കിങ്ങുകളോടെയാണ് അപ്പാര്‍ട്ട്മെന്റ് വരുന്നത്, ഒക്ടോബര്‍ 16 നാണ് അപ്പാര്‍ട്ട്‌മെന്റ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. ശക്തി കപൂറിന്റെയും ശിവാംഗി കോലാപുരെയുടെയും മകളാണ് ശ്രദ്ധ. ടീന്‍ പാട്ടി എന്ന ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. സ്ട്രീ 2 എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha