29ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരി തെളിയാന്‍ ഇനി എട്ട് ദിവസം മാത്രം.... ഡിസംബര്‍ 13 മുതല്‍ 20വരെ
29ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരി തെളിയാന്‍ ഇനി എട്ട് ദിവസം മാത്രം.... ഡിസംബര്‍ 13 മുതല്‍ 20വരെയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്.
വനിതാ സംവിധായകര്‍ക്കും അവരുടെ കലാസൃഷ്ടികള്‍ക്കും ഊന്നല്‍ നല്‍കുന്ന ഫീമെയില്‍ ഗേസ് വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. വെന്‍ ദി ഫോണ്‍ റാങ്, ഡസേര്‍ട്ട് ഓഫ് നമീബിയ, ലവബിള്‍ , മൂണ്‍ , ഹോളി കൗ, സിമാസ് സോങ് , ഹനാമി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക.
യോക്കോ യമനാക്കയുടെ ഡെസേര്‍ട്ട് ഓഫ് നമീബിയ ജപ്പാനിലെ സാറ്റ്‌സുക്കി എന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലെ അനുഭവങ്ങളും അവളുടെ സ്വതന്ത്ര ജീവിതവും പ്രമേയമാക്കുകയാണ്. കാന്‍ ചലച്ചിത്രമേളയില്‍ ഫിപ്രെസ്‌കി അവാര്‍ഡും ബാങ്കോക് ലോക ചലച്ചിത്ര മേളയില്‍ ലോട്ടസ് അവാര്‍ഡും ചിത്രം കരസ്ഥമാക്കി.
കെയ്റോ, ഹെല്‍സിങ്കി തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (2024) പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha