സിനിമാ നടികളെ കല്യാണം കഴിക്കാന്‍ താനില്ലെന്ന് ഉണ്ണി മുകുന്ദന്‍
സിനിമയില്‍ ജോഡികളായി അഭിനയിക്കുന്നവര്‍ തമ്മില്‍ പരസ്‌പരം വിവാഹം കഴിക്കുന്നത് അന്യഭാഷകളെ അപേക്ഷിച്ച് മലയാള ചലചിത്രലോകത്ത് അപൂര്‍വമാണെന്നു വേണം കരുതാന്‍. മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാം വിവാഹം കഴിച്ചിരിക്കുന്നത് സിനിമയ്‌ക്കു പുറത്തു നിന്നാണ്. സിനിമാ ലോകത്തു നിന്ന് വിവാഹിതരായവരില്‍ മിക്കവരുടേയും കാര്യമാകട്ടെ ജീവിതം കയ്യാലപ്പുറത്താണെന്നു വേണം പറയാന്‍.
പ്രബുദ്ധരെന്നു സ്വയം വാഴ്‌ത്തുന്ന മലയാളികള്‍ സ്‌ത്രീ പുരുഷ സമത്വത്തില്‍ മറ്റു സംസ്ഥാനക്കാരേക്കാള്‍ എത്രയോ പിന്നിലാണ്. സിനിമാ ഇന്റസ്‌ട്രിയിലും അത് അങ്ങനെ തന്നെ. നായകന്‍മാര്‍ക്ക് നടികളുമായി ഇഴുകി ചേര്‍ന്ന് എത്രവേണമെങ്കിലും അഭിനയിക്കാം. ആരും കമാ എന്നൊരക്ഷരം പറയില്ല. എന്നാല്‍ ഈ നടന്മാരുടെ നായികയായി എത്തുന്ന സ്‌ത്രീകളുടെ കാര്യം അങ്ങനെയല്ല. എല്ലാ സതാചാരവാദികളും അവളെ വിമര്‍ശിച്ച് വിമര്‍ശിച്ച് കൊല്ലാകൊല ചെയ്യും. പിഴച്ചവള്‍ എന്ന് മുദ്രകുത്തും. എന്തുകൊണ്ട് നായകന്‍ പിഴച്ചവന്‍ ആകുന്നില്ല എന്നത് മലയാളീ സമൂഹത്തിന്റെ ഇരട്ടത്താപ്പായി വേണം കാണാന്‍.
ഇത്തരത്തിലുള്ള ഒരു ഇരട്ടത്താപ്പ് നയം ഒരു നാണവുമില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ് മലയാളത്തിലെ യുവ നടനായ ഉണ്ണി മുകുന്ദന്‍. താന്‍ സിനിമാ നടികളെ വിവാഹം കഴിക്കാന്‍ താല്‍പര്യപെടുന്നില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഇതിനു കാരണവും ഉണ്ണി വ്യക്തമാക്കുന്നു. ' നടിമാര്‍ സുന്ദരികളാണെങ്കിലും അവര്‍ ഒട്ടേറെ നടന്‍മാരോടൊപ്പം അഭിനയിക്കുന്നുണ്ട്. വിവാഹ ശേഷം അവര്‍ അഭിനയിച്ച സിനിയകളിലെ രംഗങ്ങള്‍ കാണാന്‍മാത്രം വിശാല മനസ്‌കത തനിക്കില്ല. അതിനാല്‍ താന്‍ നടിമാരെ വിവാഹം കഴിക്കില്ല.' ഉണ്ണി മുകുന്ദന്‍ തന്റെ നയം വ്യക്തമാക്കുന്നു.
പലചിത്രങ്ങളിലായി വിവിധ നടികളുടെ നായകനായി തൊട്ടുരുമ്മിയും മറ്റും അഭിനയിച്ച ഈ നടന്റെ വാക്കുകള്‍ അയാളുടേത് മാത്രമാകുന്നില്ല. മൊത്തം മലയാളിയുടെ കപടസദാചാര ബോധത്തിന്റെ ഭാഗമാണത്. സിനിമയില്‍ നിന്നാണെങ്കിലും അല്ലെങ്കിലും വിവാഹം കഴിക്കുന്ന പെണ്‍കുട്ടി ഉണ്ണി മുകുന്ദന്റെ ഏതെങ്കിലും സിനിമയിലെ രംഗങ്ങള്‍ കണ്ട് അതൊന്നും കുഴപ്പമില്ലെന്ന് പറയാന്‍മാത്രം വിശാല മനസ്‌കയാകട്ടെ !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha