മിണ്ടി കഴിഞ്ഞാല്‍ എന്നെ എയറില്‍ ആക്കുന്ന ചില ആളുകള്‍ ഉണ്ട്; ഇപ്പോള്‍ അതും ട്രെന്‍ഡ് ആണ്, അതുകൊണ്ട് ഞാന്‍ അതും ആസ്വദിക്കുന്നു:ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍
നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. ഞാന്‍ അത്തരക്കാരെ നോക്കുന്നില്ല.കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാന്‍ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു നവോദയ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ തനിക്കെതിരെ രംഗത്തുവന്നതില്‍ പ്രതികരിക്കാനില്ലെന്നും ലക്ഷ്മി പറഞ്ഞു.
വീട്ടിലെ ഒരംഗമായാണ് ആളുകള്‍ എന്നെ കാണുന്നത്. ആ സ്‌നേഹവും പരിഗണനയുമൊക്കെ ഉറപ്പായും ഈ പരിപാടിയിലൂടെ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും ഉറപ്പായും ആരാധകരോട് ഉണ്ട്. പിന്നെ മിണ്ടി കഴിഞ്ഞാല്‍ എന്നെ എയറില്‍ ആക്കുന്ന ചില ആളുകള്‍ ഉണ്ട്. ഇപ്പോള്‍ അതും ട്രെന്‍ഡ് ആണ്. അതുകൊണ്ട് ഞാന്‍ അതും ആസ്വദിക്കുന്നു.''ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍.
''നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. ഞാന്‍ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓര്‍ത്താല്‍ മതി. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കില്‍ മോശം പറഞ്ഞവരോ അവര്‍ എന്ത് ചെയ്‌തെന്നു മാത്രം ആലോചിക്കുക.
എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.
രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നതും. അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവര്‍ത്തകരുടെ പ്രതികരണം, ഞാന്‍ അവരെപ്പോലെ അല്ല. പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റിയൂഡ്.
ഏഴുവര്‍ഷമായി ആ പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്, ഞങ്ങള്‍ക്കു മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha