29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം. ചലച്ചിത്രവിരുന്ന് സമാപിക്കുമ്പോള്‍ ആര്‍ക്കാവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരമെന്നതാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇന്ദുലക്ഷ്മിയുടെ അപ്പുറം, ജയന്‍ ചെറിയാന്റെ റിദം ഓഫ് ദമ്മാം, ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയടക്കം 14 ചിത്രങ്ങളാണ് 20 ലക്ഷം രൂപക്കുള്ള സുവര്‍ണ ചകോരത്തിനായി മത്സരരംഗത്തുള്ളത്.
രജതചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലുലക്ഷംരൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നുലക്ഷം രൂപയും ലഭ്യമാകും. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപനചടങ്ങില്‍ സംവിധായിക പായല്‍ കപാഡിയക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ശേഷം സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടക്കും. അവസാനദിനമായ ഇന്ന് 11 ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha