മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....
മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.... മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ ഇന്നലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരുന്നു. ഈ മാസം 15നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണന്‍, അബ്ദുള്‍ സമദ് സമദാനി, സംവിധായകന്‍ ജയരാജ്, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ഇന്നലെ എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha