ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനത്തിലുള്ളത്.മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലം വന്നാല്‍ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്നാണ് പൊലീസ് . ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha