അഞ്ചു വർഷത്തിന് ശേഷം താടിയും മുടിയും വെട്ടി നടൻ അല്ലു അർജുൻ! ഇനി മകൾക്ക് ഉമ്മ വെക്കാം..
നടൻ അല്ലു അർജുൻ താടിയും മുടിയും വെട്ടിയതായി റിപ്പോർട്ടുകൾ. താരത്തിന്റെ പുത്തൻ ലുക്ക് ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പുഷ്പ 3 പ്രഖ്യാപിച്ചതിനാൽ തന്നെ അല്ലു അർജുൻ മുടിയും താടിയും എടുത്തത് പ്രശ്നമാകുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്. പുഷ്പയുടെ ആദ്യ ഭാഗം 2021 ൽ റിലീസ് ചെയ്ത ശേഷം അടുത്ത ഭാഗത്തില്‍ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അല്ലു അർജുൻ താടിയും മുടിയും വെട്ടാതിരുന്നത് അഞ്ചു വർഷമാണ്. താടിയും മുടിയും നീട്ടി വളർത്തിയ തന്നെ മകൾ ഈ കാലയളവിൽ ഉമ്മ വെക്കാറില്ലെന്ന് പുഷ്പ 2 പ്രൊമോഷനിടെ അല്ലു അർജുൻ പറഞ്ഞിരുന്നു. 'എൻ്റെ മകൾ എൻ്റെ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നുണ്ട്. താടിയുള്ളതിനാൽ എനിക്ക് അവളെ ഉമ്മ വയ്ക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി അവളെ ഞാൻ ശരിക്കൊന്ന് ചുംബിച്ചിട്ട്. ക്ലീൻ ഷേവ് ചെയ്യാൻ പുഷ്പ അവസാനിക്കാൻ കാത്തിരിക്കുകയാണ് ഞാൻ", എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha