ഇത് ഒരു നിർണായക നിമിഷം.. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ 'മാർക്കോ' റിലീസ് ചെയ്യാനൊരുങ്ങുന്നു!
നടൻ ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' തിയറ്ററിൽ നിറഞ്ഞൊടുകയാണ്. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയ 'ബാഹുബലി'യ്ക്ക് ശേഷം ദക്ഷിണ കൊറിയയിൽ നിന്നും ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി 'മാർക്കോ' മാറിയിരിക്കുകയാണ്. മാത്രമല്ല ഈ പങ്കാളിത്തത്തിലൂടെ ഏപ്രിലിൽ ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ 'മാർക്കോ' റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിലൂടെ ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha