സിനിമയില്‍ നിന്നും ഇടവേളയെടുത്ത് യുകെയിലെത്തി: നടി എസ്തര് അനിലിന്റെ വാക്കുകള്‍ വൈറലാകുന്നു
ബാലതാരമായി സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയ താരമാണ് നടി എസ്തര് അനില്‍. ജിത്തുജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ത്രില്ലര്‍ സിനിമയായ ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു താരം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തര് അഭിനയിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കൂടുതലും ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തര്. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുളള ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. നാലുവയസില്‍ സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്ന മറ്റൊരു ചിത്രവും എസ്തര് പങ്കുവച്ചിട്ടുണ്ട്.
എസ്തറിന്റെ കുറിപ്പ് ഇങ്ങനെ:
സാധാരണയായി ഞാന്‍ സോഷ്യല്‍മീഡിയയില്‍ എല്ലാം തുറന്നുപറയുന്ന ആളല്ല. ഇപ്പോള്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടാറുളളത്. ആള്‍ക്കാരെ അവരുടേതായ അനുമാനങ്ങള്‍ മെനയാന്‍ വിടുകയാണ് പതിവ്. ''ഓ, അവള് ഒരു നായികയാകാന്‍ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെണ്‍കുട്ടി'' എന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്. ആ വാക്കുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
ഇതെന്റെ ചുമലിലെ ചെറിയൊരു തലോടല്‍ മാത്രം. ഇതൊരു ചെറിയ കാര്യമായിരിക്കാം. എനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചു.ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അധികം സജീവമാകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകര്‍ എന്ന് വിളിക്കാനാകുമോ എന്നുപോലും അറിയില്ല. കാരണം എനിക്ക് ആരാധകര്‍ ഉണ്ടോ എന്നുപോലും അറിയില്ല.
നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുകയും എനിക്ക് ആത്മാര്‍ത്ഥമായി ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചുതരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പഴയ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. പരാജയപ്പെടാനും പോരാടാനും പുതിയ ഉയരങ്ങളിലേക്ക് പറക്കാനുമായി.
https://www.facebook.com/Malayalivartha