മൈ പ്രിറ്റി ഗേള്‍ ! കാത്തിരുന്ന ആ കമന്റ്.. മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ...
നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. എവിടെ പ്രത്യക്ഷപ്പെട്ടാലും ക്യാമറ കണ്ണുകളെല്ലാം മീനാക്ഷിക്ക് പിന്നാലെയാകും. ദിലീപിനോടും മഞ്ജുവിനോടും മലയാളിക്കുള്ള സ്നേഹം തന്നെയാണ് മീനാക്ഷിക്കും ആരാധകരിൽ നിന്നും ലഭിക്കുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും അഭിനയം, മോഡലിങ്, വണ്ടിഭ്രാന്ത്, നൃത്തം, ഹ്യൂമർ സെൻസ് എല്ലാം മീനാക്ഷിക്കുമുണ്ട്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി വല്ലപ്പോഴും തന്റെ ചിത്രം പങ്കുവെക്കുക മാത്രമാണ് മീനാക്ഷി ചെയ്യാറുള്ളത്. ഈ ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ചർച്ചയാകാറുമുണ്ട്. സമാനമായ രീതിയില്‍ പുതുവത്സര ദിനത്തില്‍ മീനാക്ഷി പങ്കുവെച്ച ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. മുല്ലപ്പൂ ചൂടി ബെയ്ജ് നിറത്തിലുള്ള പട്ടുസാരിയും അണിഞ്ഞുള്ള ചിത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് മീനാക്ഷിയെ കാണാന്‍ സാധിക്കുന്നത്. കാവ്യാ മാധവന്റെ ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് മീനാക്ഷിയേയും ഒരുക്കിയത്. സ്വതസിദ്ധമായി തന്നെ മീനൂട്ടി സുന്ദരിയായതിനാല്‍ വളരെ കുറച്ച് മേക്കപ്പ് മാത്രമേ അവളെ അണിയിച്ചൊരുക്കാന്‍ വേണ്ടി വന്നുള്ളുവെന്നും ഉണ്ണി വ്യക്തമാക്കുന്നു. ജിക്സണാണ് ചിത്രങ്ങള്‍ പകർത്തിയത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായി മാറി കഴിഞ്ഞു. ദിലീപിന്റെ ഉറ്റ സുഹൃത്ത് നാദിർഷായുടെ മകള്‍ അടക്കമുള്ള നിരവധിയാളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മൈ പ്രിറ്റി ഗേള്‍ എന്നായിരുന്നു നാദിര്‍ഷയുടെ മകളായ ഖദീജയുടെ കമന്റ്. നമിതയും പ്രിയ കൂട്ടുകാരിയുടെ പുത്തൻ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. അടുത്തിടെയായി മഞ്ജു വാര്യരും മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ സ്നേഹം അറിയിച്ച് എത്താറുണ്ട്. മാത്രമല്ല മഞ്ജു മകളെ ഫോളോ ചെയ്യുന്നുമുണ്ട്. മീനൂട്ടി എന്ത് സുന്ദരിയാണ്, എന്നാണ് സിനിമയില്‍ കാണാന്‍ സാധിക്കുന്നില്ലലോ എന്ന് തുടങ്ങിയ കമന്റുകളുമുണ്ട്. മീനാക്ഷിയുടെ ചിത്രത്തിന് താഴെ തങ്ങളുടെ പ്രിയപ്പെട്ട താരമായ ദിലീപിനെ അന്വേഷിക്കുന്നവരും നിരവധിയാണ്. 'അച്ഛനെ അന്വേഷിച്ചെന്ന് പറയണം, ദിലീപേട്ടനോട് അന്വേഷണങ്ങള്‍ പറ, ന്യൂ ഇയറിന് ഐശ്വര്യമുള്ള ഒരു ചിത്രം കണ്ടത് മോളുടെ മാത്രമാണ്, എന്ത് സുന്ദരമാണ് ഈ മുഖം കാണാന്‍' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മഞ്ജുവിന്റെ മോൾ... മഞ്ജുവിനോട് അതെ സ്നേഹമാണ് ഈ കുഞ്ഞിനെ കാണുമ്പോൾ ഞങ്ങൾക്കുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha