ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം! അത് വളരെ പവർഫുള്ളാണ്.. കല്യാണം കഴിഞ്ഞ് ദിവസങ്ങൾ മാത്രം.. താലി അഴിച്ച് മാറ്റാൻ ആവശ്യം!
സെലിബ്രിറ്റികളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എപ്പോഴും പരസ്യമായിരിക്കും. ഒളിപ്പിക്കാൻ ശ്രമിച്ചാൽ പോലും പലർക്കും അത് സാധിക്കാറില്ല. ഒന്നുകിൽ സോഷ്യൽമീഡിയ അല്ലെങ്കിൽ പാപ്പരാസികൾ എല്ലാം കണ്ടെത്തി പുറത്ത് കൊണ്ടുവരും. സോഷ്യൽമീഡിയയും എവിടെ തിരിഞ്ഞാലും ക്യാമറകളുമുള്ള ഇന്നത്തെ സമൂഹത്തിൽ ലോകം അറിയുന്ന ഒരു അഭിനേത്രി അവരുടെ പ്രണയം വർഷങ്ങളോളം എങ്ങനെ മറച്ചുവെച്ചുവെന്നത് ഇന്നും സിനിമാപ്രേമികൾക്ക് അത്ഭുതമാണ്. കീർത്തി സുരേഷിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പതിനഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. തെന്നിന്ത്യയിൽ മുൻനിര നായികയായിരുന്നിട്ടും തന്റെ പ്രണയത്തിനും പങ്കാളിക്കും വേണ്ട സ്വകാര്യത കീർത്തി നൽകിയിരുന്നു. അതുകൊണ്ട് തന്നെ കീർത്തിയുടെ പ്രണയ കഥ എല്ലാവരും വളരെ അത്ഭുതത്തോടയൊണ് കേട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 12ന് ഗോവയിൽ വളരെ ആഢംബര പൂർവമാണ് കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയയ്ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. കീർത്തി പുറത്ത് വിട്ടപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർ കണ്ടത്. വിവാഹശേഷം ഉടൻ തന്നെ ആദ്യ ബോളിവുഡ് സിനിമ ബേബി ജോണിന്റെ പ്രമോഷനിൽ കീർത്തി സജീവമായി പങ്കെടുത്തിരുന്നു. കഴുത്തിൽ താലി ചരടുമായാണ് പരിപാടികളിൽ എല്ലാം നടി പങ്കെടുത്തത്. അതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും ട്രോളും കീർത്തിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുമ്പ് നയൻതാരയും വിവാഹത്തിനുശേഷവും താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാത്തതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്. ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു. എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്. പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. കല്യാണത്തിന് വന്നത് പത്ത് പതിനഞ്ച് സിനിമ സെലിബ്രിറ്റികളും നൂറ് നൂറ്റി ഇരുപത് ബന്ധുക്കളും ഒഴിച്ചാല്‍ ബാക്കി എല്ലാം സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത്രയധികം സുഹൃത്തുക്കളുണ്ട്. നാനൂറ് പേര്‍ അടങ്ങുന്ന വിവാഹമായിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തില്‍ അച്ഛനാണ് എന്റെ കൈ പിടിച്ച് വേദിയില്‍ കൊണ്ടുവരുന്നത്. രാവിലത്തെ വിവാഹത്തിന് ശേഷം ഞാന്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിരുന്നു. ഉടനെ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ രണ്ട് കള്‍ച്ചറും ഫോളോ ചെയ്യുന്നു എന്നാദ്യമേ പറഞ്ഞതല്ലേ?. ഞാന്‍ ചെയ്യേണ്ടത് ഞാന്‍ തന്നെ ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്‍ അത് ചെയ്യും എന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. അച്ഛന്റെ കടമകള്‍ എല്ലാം അദ്ദേഹം വളരെ മനോഹരമായി നിറവേറ്റി. എനിക്ക് വേണ്ടി അച്ഛൻ അത് ചെയ്തപ്പോൾ ഞാനും വളരെ ഹാപ്പിയായി കീര്‍ത്തി സുരേഷ് പറയുന്നു. പിന്നീട് ആന്റണിയെ കുറിച്ചാണ് കീർത്തി സംസാരിച്ചത്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ ഞാനാണ് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നത്. എസിയും ഫാനും ഒരുമിച്ച് ഇടുന്നതിനാണ് ഞാൻ എപ്പോഴും വഴക്കുണ്ടാക്കുന്നത്. എല്ലാം സില്ലി ഫൈറ്റ്സാണ്. ഞാൻ ദേഷ്യപ്പെടുമ്പോൾ എല്ലാം ശാന്തമാക്കാൻ ആന്റണി ശ്രമിക്കും. അദ്ദേഹത്തിന് ദേഷ്യം വന്നാൽ അവിടെ നിന്ന് എങ്ങനെയെങ്കിലും എസ്കേപ്പാകാനാണ് ഞാൻ ശ്രമിക്കുക. എങ്ങനെ കാര്യങ്ങൾ മാനേജ് ചെയ്യണമെന്ന് ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നാമതൊരാൾ വരേണ്ടുന്ന സാഹചര്യം വളരെ വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളു എന്നും കീർത്തി പറയുന്നു.
https://www.facebook.com/Malayalivartha