എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് കാവ്യാമാധവന്റെ ഫേക്ക് ചിത്രങ്ങൾ! പൂട്ടിടാൻ ദിലീപ് ഇറങ്ങി.
ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി കാവ്യ മാധവന്‍ സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നത്. അതുവരെ മലയാളത്തിലെ ഏറ്റവും ശാലീന സുന്ദരിയായ നടിയെന്നും മലയാള തനിമ വിടാതെ അഭിനയിക്കുന്ന സുന്ദരി എന്നും തുടങ്ങി നിരവധി പ്രശംസകള്‍ ലഭിച്ചിരുന്നു. പിന്നീട് ആ പേര് മാറി കുടുംബം കലക്കി എന്ന പേരില്‍ കാവ്യ അറിയപ്പെടാന്‍ തുടങ്ങി. വിവാഹശേഷം ചില പ്രശ്‌നങ്ങളിലും വിവാദമായ കേസിലും അകപ്പെട്ടതോട് കൂടി വ്യാപക വിമര്‍ശനങ്ങളാണ് ദിലീപിനും കാവ്യയ്ക്കും നേരിടേണ്ടതായി വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവരെ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവര്‍ കുറവല്ല. പട്ടുസാരി അണിഞ്ഞുകൊണ്ടുള്ള അതിമനോഹരമായ ചിത്രം കാവ്യ അടുത്തിടെ പങ്കുവെച്ചിരുന്നു. ഒനിയൻ പിങ്ക് നിറത്തിലുള്ള കാഞ്ചീപുരം സിൽക്ക് പ്ലെയിൻ കസവുസാരിയോടൊപ്പം പിങ്കിൽ പ്രിന്റുകളുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് ധരിച്ചത്. ചുവപ്പു കല്ലുപതിച്ച നെക്ലസും കമ്മലും വളകളും മോതിരവും കാവ്യയെ കൂടുതല്‍ സുന്ദരിയാക്കി. സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഈ ചിത്രമാണ് എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാത്ത വിധം പുനർനിർമ്മിച്ചിരിക്കുന്നത്. ഹാഫ് സ്ലീവ് ബ്ലൗസിന്റെ സ്ഥാനത്ത് സ്ലീവ് ലെസ് ബ്ലൗസ്, എടുത്ത് കാണിക്കുന്ന വയർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളില്‍ വരുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha