എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത്! മക്കളുടെ ജീവിതം അവർ തന്നെ തീരുമാനിച്ചു- മോഹൻലാൽ
ഇത്രയും വര്‍ഷം അഭിനേതാവ് നിര്‍മാതാവും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് സംവിധായകനായി മാറിയിരിക്കുകയാണ് താരരാജാവ് മോഹൻലാൽ. ബറോസ് എന്ന പേരില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്ത സിനിമ ക്രിസ്തുമസിനാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹൻലാലിന്റെ രണ്ട് മക്കളും അച്ഛന്റെ സ്റ്റാർഡത്തിന്റെ പിൻബലത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്തവരാണ്. അതിനാലാണ് ഇരുവരും വ്യത്യസ്തമായ ജീവിതരീതിയും കരിയറുമെല്ലാം തെരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നത്. ഒന്നും അടിച്ചേൽപ്പിക്കാതെ മക്കളുടെ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് സുചിത്രയും മോഹൻലാലും അനുവദിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും സിനിമ ജീവിതത്തെ പറ്റിയുമൊക്കെ മോഹന്‍ലാല്‍ തുറന്നു സംസാരിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ അഭിനയിച്ച അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ഇന്ന് മലയാളത്തിലെ യുവ നടന്മാരില്‍ പ്രധാനിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലാത്ത പ്രണവ് കാടും മലകളും ഒക്കെ യാത്ര ചെയ്യുന്നതില്‍ കൗതുകം കണ്ടെത്തിയ ആളാണ്. നടന്നും ഇരുന്നും കാടുകള്‍ കയറിയിറങ്ങി ഒക്കെ ഉള്ള പ്രണവിന്റെ യാത്രകളെപ്പറ്റി മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിന്റെ ഇടവേളകളിലാണ് നടന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഏറെക്കാലമായി പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. വർഷങ്ങൾക്കുശേഷം സിനിമ ചെയ്ത് പൂർത്തിയാക്കിയശേഷമാണ് പ്രണവ് വീണ്ടും തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോയത്. എത്ര തന്നെ സിനിമാ തിരക്കുകൾ വന്നാലും വർഷത്തിൽ ഒരിക്കൽ നിർബന്ധമായും കുടുംബസമേതം യാത്ര നടത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്.
തന്റെ മക്കള്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നവരാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനോട് തീരെ താല്പര്യമില്ലാത്ത ആളാണ് അവന്‍. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകും. അത് അവന്റെ ചോയ്‌സ് ആണ്. അവന്‍ അവന്റെ ജീവിതം ആസ്വദിക്കുന്നു. എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാന്‍ ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. മക്കളെ നമ്മള്‍ എന്തിനാണ് കണ്‍ട്രോള്‍ ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തില്‍ എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. പൊതുവേ പെണ്‍മക്കള്‍ക്ക് അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. 'അതിമനോഹരമായ ഒരു ബന്ധമാണ് അത്. അച്ഛന്‍ മകള്‍ എന്നതിനേക്കാള്‍ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അവരിപ്പോള്‍ കൊച്ചുകുട്ടികള്‍ ഒന്നുമല്ല. ഒരാള്‍ക്ക് 32 വയസ്സും മറ്റൊരാള്‍ക്ക് 27 വയസ്സുമുണ്ട്. രണ്ടാളും മിടുക്കരായി പഠിക്കുന്നവരാണ്. അവരെ സംബന്ധിച്ച് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നല്ല ജീവിതം അവര്‍ക്കുണ്ട്, അത് എങ്ങനെയായി തീരണമെന്നുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയും. അതിനുള്ള പ്രാപ്തിയും അവര്‍ക്കുണ്ട്. എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്. അതുപോലെ അവര്‍ക്ക് അവരുടെ ജീവിതം തീരുമാനിക്കാം. എന്നും മോഹന്‍ലാല്‍ പറയുകയായിരുന്നു.
https://www.facebook.com/Malayalivartha