ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകർച്ചയുടെ വക്കിലാണ്. അമ്മ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. മാധ്യമങ്ങൾ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. എന്നാലിപ്പോൾ തകർച്ചയിൽ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന. കഴിഞ്ഞ ദിവസത്തെ അമ്മ കുടുംബ സംഗമ വേദിയിൽ സംസാരിച്ച സുരേഷ്‌ഗോപിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. രാജി വെച്ചൊഴിഞ്ഞ അമ്മ സംഘടന ഭാരവാഹികൾ തിരിച്ചെത്തി സംഘടനയെ മുന്നോട്ട് നയിക്കണമെന്നായിരുന്നു നടനും എംപിയുമായ സുരേഷ് ഗോപിയുടെ ആവശ്യം. സംഘടന കടന്ന് വന്ന പാതകളെക്കുറിച്ചും നിർണായക ഘട്ടങ്ങളെക്കുറിച്ചും സുരേഷ് ഗോപി വേദിയിൽ സംസാരിച്ചു. അമ്മ സംഘടനയുടെ ഖ്യാതി ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അതാണ് ഇന്നത്തെ വീഴ്ച്ചയ്ക്ക് കാരണമെന്നും താരം വിമർശിച്ചു. 94 മുതൽ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നമുക്ക് നാട്ടാൻ കഴിഞ്ഞ വെന്നിക്കൊടിയുണ്ട്. അത് പാറി പറക്കുന്നതിൽ പലർക്കും എതിർപ്പുണ്ടെന്ന് സുരേഷ് ഗോപി വാദിക്കുന്നു. ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് മാറി നിന്നിട്ടുണ്ട്. മാറി നിന്നെന്നേയുള്ളൂ മാറി വ്യതിചലിച്ചിട്ടില്ല. ഈ സംഘടനയ്ക്കെതിരായി ഒരു അക്ഷരം വൈകാരികമായി പോലും ഉരിയാടിയിട്ടില്ല. ഈ സംഘടനയുടെ അന്തസ് തകരുന്ന തരത്തിൽ ഓരോ കാലത്തുണ്ടായപ്പോഴും പിന്തുണ നൽകുന്ന രീതിയിൽ പുറത്ത് നിന്ന് വർത്തിച്ചു. ഞാൻ ഈ സംഘടനയിലെ ഒന്നാം നമ്പർ അംഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ പെരുമയായി ഞാൻ കരുതുന്നത്. രൂപീകരണഘട്ടത്തിൽ എല്ലാവരോടും ചേർന്ന് പ്രവർത്തിച്ചതാണ്. എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണം എന്ന് ആഗ്രഹിച്ചതിന്റെ കാരണം മോഹൻലാൽ എന്തെങ്കിലും വാഗ്ദാനം തരുമെന്ന് മോഹിച്ച് പോയി. പക്ഷെ അത് അതിമോഹമാണ് മോനെ എന്ന സിനിമാ ഡയലോഗ് പറഞ്ഞ് ഒതുക്കി കളയരുത്. ആറ് മാസം കൊണ്ട് നമ്മളൊക്കെ ഹൃദയം കാെണ്ട് വോട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ മുരളിയാണ്. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ.എം.എം.എ എന്ന പേര് അവൻമാരുടെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് സംഘടന അമ്മയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം അടുത്തിടെ നടന്ന ഡബ്ല്യുഎൽഎഫ് വേദിയിൽ പാർവതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. എപ്പോഴും ആ തിരുത്തൽ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല. ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി പറഞ്ഞു. ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസംഗമ വേദിയിൽ സുരേഷ് ഗോപി സംസാരിച്ചത്. ഇതോടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha