ഹോട്ടലിന് മുന്നില്‍ നടി മീനയെ ഉപദ്രവിക്കാൻ ശ്രമം! ഹെൽമറ്റ് കൊണ്ട് തലയിടിച്ച് പൊട്ടിച്ച് സൂപ്പർസ്റ്റാർ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് മീന. സൂപ്പര്‍താരങ്ങളുടെ നായികയായി ഒരുകാലത്ത് തിളങ്ങി നിന്ന് നടി ഇപ്പോഴും നായികയായി സജീവമാണ്. ഇതിനിടെ വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ഒക്കെ ചെയ്‌തെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് നടിയുടെ ഭര്‍ത്താവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് മീന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെടുന്നത്. പിന്നാലെ നടി അഭിനയത്തിലേക്കും കരിയര്‍മായി ബന്ധപെട്ട തിരക്കിലേക്കും കടന്നു. ഇപ്പോഴിതാ പുറത്തുവരുന്നത് മറ്റൊരു വാർത്തയാണ്. ഒരിക്കല്‍ നടി മീനയുടെ രക്ഷകനായി അവതരിച്ചതും നടൻ വിജയ്കാന്ത് ആയിരുന്നു. ഇതിനെ കുറിച്ച് നിര്‍മ്മാതാവ് ശിവ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വളരെ ചെറിയ പ്രായത്തിലെ നായകായിട്ടും വില്ലനായിട്ടുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞ് നിന്ന വിജയ്കാന്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖന്മാരില്‍ ഒരാളായി വളര്‍ന്നു. വിജയകാന്ത് ഒരിക്കലും സിനിമയില്‍ ക്യാപ്റ്റനായിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലായിപ്പോഴും ഒരു ക്യാപ്റ്റന്‍ ആയിരുന്നു എന്നാണ് ശിവ പറയുന്നത്. പല ജോലികളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്തു. സ്റ്റാര്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. താരോത്സവത്തില്‍ നടി മീന സജീവമാകാന്‍ കാരണവും വിജയകാന്താണ്. അങ്ങനൊരു ദിവസം പരിപാടിയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ നടി മീനയ്ക്ക് ചില ദുരനുഭവം നേരിടേണ്ടി വന്നു. മലേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ ആയിരത്തോളം വരുന്ന ആളുകള്‍ ഒത്തുകൂടി. അധികം പോലീസ് സംരക്ഷണം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തിനിടയില്‍ ഉന്തും തള്ളലും ഉണ്ടായി. ആ സമയത്ത് വിജയകാന്തിനൊപ്പം നടന്മാരായ നെപ്പോളിയന്‍, ശരത് കുമാര്‍ എന്നിവരൊക്കെ ചേര്‍ന്ന് നടിമാരുടെ ലഗേജ് ബസിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടയില്‍ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ മീനയുടെ അടുത്തെത്തി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. അദ്ദേഹം നടിയുടെ അടുത്ത് വളരെ മോശമായി പെരുമാറാനും ശ്രമിച്ചു. അയാള്‍ മീനയോട് ശൃംഗരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയകാന്ത് ഇയാളുടെ അടുത്തെത്തി, ഹെല്‍മെറ്റ് ഉയര്‍ത്തി. എന്നിട്ട് അതുകൊണ്ട് അയാളുടെ തലയ്ക്കടിച്ചു. അദ്ദേഹത്തിന്റെ തലയോട്ടി പൊട്ടി രക്തം പുറത്തേക്ക് തെറിച്ചു. മാത്രമല്ല നടന്‍ അയാളെ പിടിച്ച് തള്ളുകയും ചെയ്തു. വിജയ്കാന്തിന്റെ ആക്രമണത്തില്‍ ഭയന്ന അയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് നടിമാരെ സുരക്ഷിതമായി ബസില്‍ കയറ്റി കൊണ്ടുപോയതെന്നും ശിവ പറയുന്നു.
സിനിമയ്ക്കുള്ളിലും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മീനയും വിജയ്കാന്തുമടക്കമുള്ള താരങ്ങള്‍. നെപ്പോളിയന്‍, ശരത്കുമാര്‍, രാധിക, സുഹാസിനി, ഖുശ്ബു ഇവരെല്ലാം ഒരുമിച്ച് കൂട്ടുകൂടുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. ഇവരില്‍ വിജയ്്കാന്തിന്റെ വേര്‍പാടാണ് വേദനയുണ്ടാക്കിയത്. നടന്‍ വിജയ്കാന്ത് മരണപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. തമിഴ് സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത നടന്മാരില്‍ ഒരാളായിരുന്നു വിജയകാന്ത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ ഏറെ കാലം അസുഖബാധിതനായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷമാണ് വിജയ്കാന്ത് അന്തരിച്ചത്. അഭിനേതാവ് എന്നതിന് പുറമേ രാഷ്ട്രീയത്തിലും വിജയ്കാന്ത് സജീവമായിരുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായിട്ടും നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ എന്നാണ് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആ പേര് അന്വര്‍ഥമാക്കുന്നത് പോലെ സഹതാരങ്ങളെ സംരക്ഷിച്ചും അദ്ദേഹം ഒരു ക്യാപ്റ്റനെ പോലെ നിന്നു എന്ന് തന്നെ പറയാം .
https://www.facebook.com/Malayalivartha