എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവനായാലും അവളായാലും പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ദിയ കൃഷ്ണ
മലയാളം ബിഗ് ബോസ് താരം സിജോയുടെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. സോഷ്യൽമീഡിയ സെലിബ്രിറ്റികൾ അടക്കം ബിഗ്ബോസ് താരങ്ങളും വിവാഹത്തിനും വിവാഹ സൽക്കാരത്തിനും പങ്കെടുത്തിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷമാണ് ലിനുവിനെ താലികെട്ടി സിജോ സ്വന്തമാക്കിയത്. പള്ളിയിലെ വിവാഹ ചടങ്ങിനുശേഷം വൈകിട്ട് ക്ഷണിക്കപ്പെട്ടവർക്കായി റിസപ്ഷൻ സിജോയും ലിനുവും ഒരുക്കിയിരുന്നു. ആ ചടങ്ങിൽ പങ്കെടുക്കാൻ ഇതുവരെയുള്ള സീസണുകളിലെ ഒട്ടുമിക്ക ബിഗ് ബോസ് മത്സരാർത്ഥികളും എത്തിയിരുന്നു. ആ ചടങ്ങിൽ എത്തിയ ബിഗ് ബോസ് താരം നോറ സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. നോറ സിജോയ്ക്ക് ‘പണി’ കൊടുക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലും നോറയ്ക്കെതിരെ അമർഷം പുകയുകയാണ്. വിവാഹ ദിവസം നോറ ചെയ്ത പ്രവൃത്തി ശരിയായില്ലെന്നും കല്യാണപ്പെണ്ണിന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുമാണ് കമന്റുകളിൽ അധികവും. ഈ വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയും രംഗത്ത് എത്തി.
ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല," എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. വീഡിയോ വൈറലായതോടെ ദിയ മാത്രമല്ല സോഷ്യൽമീഡിയയിലെ ഭൂരിഭാഗം ആളുകളും നോറയെ വിമർശിച്ചാണ് കമന്റുകൾ കുറിച്ചത്. വധു ലിനുവിനുപോലും നോറയുടെ പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കിയെന്നും സാഹചര്യം അനുസരിച്ച് പെരുമാറാമായിരുന്നുവെന്നുമെല്ലാമാണ് കമന്റുകൾ. കുറച്ചെങ്കിലും വകതിരിവ് കാണിക്കാമായിരുന്നു, നോറയുടേത് മോശം പെരുമാറ്റം. എങ്ങനെയാണ് ഒരാളുടെ വിവാഹ വസ്ത്രം നശിപ്പിക്കാൻ മനസ് വന്നത് എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.
https://www.facebook.com/Malayalivartha