ഷൂട്ടാണെന്നായിരുന്നു എല്ലാവരോടും പറഞ്ഞത്! കാവ്യ-ദിലീപ് വിവാഹ ദിവസം സംഭവിച്ചത്.. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകൾ വൈറൽ
വർഷങ്ങളായി ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും കാവ്യ മാധവനോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആളുകള്‍ ഇടുന്ന കമന്റുകള്‍ കണ്ടാല്‍ അത് വ്യക്തമാകും. കാവ്യ മാധവന്‍ സിനിമ രംഗത്തേക്ക് തിരിച്ച് വരണമെന്ന് മലയാളികള്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടവും ആ കമന്റുകളില്‍ നിഴലിക്കുന്നു. 2016 നവംബർ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. രാവിലെ വിവാഹ സമയത്തിന് തൊട്ട് മുൻപ് മാത്രമായിരുന്നു വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്. ആരാധകർക്കിടയിൽ വിവാഹം വലിയ ചർച്ചയായി. വിവാഹത്തിന് കാവ്യ ഒരുങ്ങിയതെല്ലാം ഫാഷൻ സൈറ്റലിസ്റ്റുകൾക്കിടയിലും അന്ന് വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിനിമൽ മേക്കപ്പ് ആയിരുന്നു കാവ്യ അണിഞ്ഞത്. ഇപ്പോഴിതാ അന്നത്തെ ഓർമകൾ പങ്കുവെയ്ക്കുകയാണ് കാവ്യയെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി. കാവ്യയെ അന്ന് മേക്കപ്പ് ചെയ്തതോടെയാണ് തന്റെ കരിയറിൽ വഴിത്തിരിവ് ഉണ്ടായതെന്ന് ഉണ്ണി മുൻപ് തുറന്ന് പറഞ്ഞിരുന്നു. കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ആ ദിവസം നല്ല ടെൻഷൻ ആയിരുന്നു. കാവ്യയുടെ വിവാഹം, പിന്നെ കാവ്യ-ദിലീപ് വിവാഹം എന്നത്. ഞാനാണ് ആദ്യം പോയിട്ടാണ് റൂമിന്റെ കീ എടുക്കുന്നത്. മേക്കപ്പ് എല്ലാം സെറ്റ് ചെയ്തു, എന്റെ സ്റ്റാഫുകൾക്കൊന്നും അറിയില്ലായിരുന്നു. ഞാൻ അവരോട് പറഞ്ഞത് ഷൂട്ടാണെന്നായിരുന്നു.
കാവ്യയുടെ ബന്ധുക്കളൊക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അടുത്ത ആർട്ടിസ്റ്റുകൾക്കൊപ്പം ഇപ്പോ മേക്കപ്പ് ചെയ്യേണ്ട, കാവ്യയുടെ മേക്കപ്പ് കഴിയട്ടെ എന്ന് പറഞ്ഞ് എല്ലാവരേയും ഇവർ പുറത്താക്കുകയാണ്. ദിലീപേട്ടൻ മാലയും ബൊക്കയുമൊക്കെയായി വരുമ്പോഴാണ് ഞാൻ പറയട്ടെ എന്ന് പറഞ്ഞ് കാവ്യ കാര്യം വെളിപ്പെടുത്തുന്നത്. എല്ലാവരും ഭയങ്കര ഷോക്കായിരുന്നു. ഞങ്ങളുടെ ഒപ്പമുള്ള ബെൻസി എന്ന ചേച്ചിയായിരുന്നു സാരി ഡ്രേപ്പ് ചെയ്യണ്ടേത്. ഷൂട്ടിങ് ആണെന്ന് വിചാരിച്ച് ചേച്ചി പറഞ്ഞത് ആദ്യം ചൂരിദാർ ഇട്ട് ഷൂട്ട് ചെയ്യ് ഉച്ചക്ക് വന്ന് സാരി ഉടുപ്പിക്കാമെന്നാണ്, എന്നിട്ട് പുള്ളി വന്നില്ല. ഞാൻ ഷൂട്ടെന്നാണല്ലോ പറഞ്ഞതെന്നും പറയുകയായിരുന്നു ഉണ്ണി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നടി സ്വന്തം വസ്ത്രബ്രാന്‍ഡായ ലക്ഷ്യയുടെ മോഡലായി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും കാവ്യ മാധവന്‍ അടുത്തിടെ തുടർച്ചയായി തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതുതായി ചുരിദാർ അണിഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയാണ് കാവ്യ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു. കാവ്യയുടെ സൗന്ദര്യത്തെ പ്രശംസിച്ചുള്ള കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha