ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,' ദിയ കൃഷ്ണയെ ചിരിച്ചു കൊണ്ട് വിമർശിച്ച് സ്നേഹ കൃഷ്ണ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും ദിയ കൃഷ്ണയുടെ കമന്റുകളാണ്. അതിൽ ആദ്യത്തേത് ബിഗ് ബോസ് താരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് സഹമത്സരാർത്ഥിയായിരുന്ന നോറ കേക്ക് തേച്ചതിനെ വിമർശിച്ചുള്ളതായിരുന്നു. തന്റെ ഭർത്താവിനോടാണ് ഇത് ചെയ്തിരുന്നെങ്കിൽ അവനായാലും അവളായാലും പിന്നെ കേക്ക് കഴിക്കാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ദിയ വിമർശിച്ച് കുറിച്ചത്. രണ്ടാമത്തേത് ബിഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സായ് കൃഷ്ണയെ ഒരാൾ കുള്ളനെന്ന് വിളിച്ചപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് പോലെ ദിയ കമന്റായി ഇട്ട പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ്. ബോഡി ഷെയ്മിങിന് എതിരെ സംസാരിക്കാറുള്ള ദിയ തന്നെ ഇത്തരത്തിൽ മറ്റൊരാളെ പരിഹസിക്കാൻ ശ്രമിച്ചത് വളരെ മോശമായിയെന്ന് തന്നെയാണ് സോഷ്യൽമീഡിയയും അഭിപ്രായപ്പെട്ടത്. ഇതിന്റെ പേരിൽ ദിയകൃഷ്ണ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുകയാണ്. മുൻ ബിഗ് ബോസ് താരം സിജോയുടെ വിവാഹത്തിനെത്തിയതായിരുന്നു സായ് കൃഷ്ണയും ഭാര്യ സ്നേഹയും. ആഘോഷങ്ങൾക്കിടെ ഇരുവരും പരസ്പരം ചുംബിച്ചു. കുള്ളന് എത്തുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. ഇതിന് താഴെ ചിരിക്കുന്ന സ്മെെലികൾ ദിയയും കമന്റ് ചെയ്തു. വ്യക്തി വെെരാഗ്യം വെച്ച് പാെതുവിടങ്ങളിൽ മറ്റുള്ളവരെ അപമാനിക്കുന്ന ദിയയുടെ രീതി ശരിയല്ലെന്ന് കമന്റുകൾ വരുന്നുണ്ട്. പ്രത്യേകിച്ചും പ്രോഗ്രസീവെന്ന് അവകാശപ്പെടുന്ന ദിയ മറ്റൊരാളെ ബോഡി ഷെയിം ചെയ്തതിനെ അനുകൂലിച്ചത് തീർത്തും തെറ്റായിപ്പോയെന്ന് അഭിപ്രായങ്ങൾ വരുന്നു. സംഭവത്തിൽ സായ് കൃഷ്ണയും ഭാര്യ സ്നേഹയും പ്രതികരിക്കുകയും ചെയ്തു. ദിയയുടെ യഥാർത്ഥ മുഖമാണിതെന്നും ഫോളോവേഴ്സിന് മുന്നിൽ ഫേക്ക് ചെയ്യുന്നത് നിർത്തണമെന്നും സായ് കൃഷ്ണ തുറന്നടിച്ചു. സ്നേഹയുടെ പരാമർശമാണ് ഇതിനിടെ ചിലരുടെ ശ്രദ്ധ നേടിയത്. ദിയയുടെ കമന്റിനെ സ്നേഹ പുച്ഛിച്ച് തള്ളുന്നു. അതോടൊപ്പം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് സ്നേഹ പറയുന്നുണ്ട്. 'ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,' സ്നേഹ ചിരിച്ച് കൊണ്ട് പറഞ്ഞതിങ്ങനെ. സായ്ക്ക് ഉയരം കുറവെന്നതോ വണ്ണം കൂടുതലെന്നതോ താൻ കാര്യമാക്കിയില്ല. പ്രണയിക്കുന്ന സമയത്ത് സായിക്ക് 120 കിലോയുണ്ടായിരുന്നെന്നും സ്നേഹ പറയുന്നു. ദിയയെ പരോക്ഷമായി പരിഹസിച്ചതാണ് സ്നേഹയും സായ് കൃഷ്ണയുമെന്ന വാദമുണ്ട്. ദിയ കൃഷ്ണയുടെ പ്രണയവും വിവാഹവും ഏറെ ചർച്ചയാതാണ്. തനിക്ക് ഒന്നിൽ കൂടുതൽ തവണ ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും എല്ലാ കാമുകൻമാരും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ദിയ വിവാഹം ചെയ്ത അശ്വിൻ ഗണേശ് മുൻ കാമുകൻ വെെഷ്ണവിന്റെ സുഹൃത്തുമായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അതേസമയം തന്റെ ഭർത്താവിനെ പരിഹസിച്ചതിന് ദിയക്കുള്ള മറുപടിയാണിതെന്ന് സ്നേഹ വീഡിയോയിൽ പറയുന്നില്ല.
https://www.facebook.com/Malayalivartha