യുട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു! പരാതിയുമായി മാലാ പാര്‍വതി
യുട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് മാലാ പാര്‍വതിയുടെ പരാതി. രണ്ടാഴ്ച്ച മുമ്പാണ് നടി തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. കേസെടുത്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മ വേഷത്തിലും സഹനടിയായും മലയാളത്തിൽ ശ്രദ്ധേയയായ മാലാ പാർവതി നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച സിനിമയാണ് ‘മുറ’. രമാദേവി എന്ന വനിത ഗുണ്ടാ നേതാവായാണ് മാലാ പാർവതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെ സിനിമയിലെ നടിയുടെ ഒരു ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലാ പാർവതിയുടെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ അത് തന്റേത് അല്ല എന്ന് പറഞ്ഞുകൊണ്ട് മാല പാര്‍വതി രംഗത്തെത്തിയിരുന്നു. ‘‘മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക്ഔട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. എന്നായിരുന്നു നടി അന്ന് പറഞ്ഞത്. മാലാ പാര്‍വതി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മുറയിലെ രമാദേവി. ഒരു വനിതാ ഗുണ്ടാ നേതാവാണ് രമ ചേച്ചി എന്ന് വിളിക്കുന്ന ഈ കഥാപാത്രം.
https://www.facebook.com/Malayalivartha