പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റ്... എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക! ഹണി റോസിനെ പിന്തുണച്ച് സീമ ജി നായർ
നടി ഹണി റോസിനെ പിന്തുണച്ച് നടി സീമ ജി നായർ രംഗത്തെത്തി. ഹണി റോസിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പോസ്റ്റ് . സ്ത്രീയെ സ്ത്രീയായി അറിയുന്നവർക്ക് ,സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക് അവൾ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം പെരുമാറാം ആ ചിന്തകൾ ഇനിയും മാറിയിട്ടില്ലെങ്കിൽ എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം?പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റ്. എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക എന്നാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha