ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ! ഹണിറോസിന് അഭിവാദ്യങ്ങൾ
സൈബർ അതിക്രമങ്ങൾക്കെതിരായി പൊലീസിൽ പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് സിനിമാലോകം. ഇപ്പോഴിതാ സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയും നടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ എന്ന് ഫെഫ്ക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha