ഞങ്ങൾ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’! മമ്മുക്കയുടെ ഫോണിലെ രഹസ്യം പൊട്ടിച്ച് ആസിഫ് അലി
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രം. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നൽകിയ ആത്മവിശ്വാസമാണ് ഈ സിനിമയ്ക്ക് പിന്നിലെന്ന് സംവിധായകൻ ജോഫിൻ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കഴിഞ്ഞ വർഷത്തെ സിനിമകൾ എല്ലാം നന്നായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് പറ്റും. പുള്ളിയുമായി ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും നല്ലൊരു എക്‌സ്പീരിയന്‍സാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. കൂടുതല്‍ ഫോട്ടോസും ഫാമിലിയുടെ കൂടെയുള്ളതായിരുന്നു. ഫാമിലിക്ക് അത്രമാത്രം ഇംപോര്‍ട്ടന്‍സ് മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍ കൂടുതലും.എന്റെ ഫോണിലെ ഗാലറിയില്‍ സമ(ആസിഫിന്‍റെ ഭാര്യ)യെ നിർത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങൾ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. ഒരുപാട് നാളിന് ശേഷം ദുബായിൽ വെച്ച് മമ്മൂക്കയെ കണ്ടപ്പോൾ നിന്റെ കഴിഞ്ഞ വർഷത്തെ സിനിമകൾ ഒക്കെയ് നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു,'ആസിഫ് അലി പറഞ്ഞു.
https://www.facebook.com/Malayalivartha