ട്രാക്കിൽ കുതിച്ച് അജിത്, നടനെ വാരിപുണർന്ന് കുടുംബം...
തൊണ്ണൂറുകളില്‍ കരിയര്‍ ആരംഭിച്ച സൂപ്പര്‍ താരം അജിത്ത് ഇന്ന് എത്തി നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉയരത്തിലാണ്. തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ചെയ്യുന്ന കഥാപാത്രങ്ങളിലും സിനിമകളിലും മാത്രമല്ല അജിത്ത് വ്യത്യസ്ത പുലര്‍ത്തുന്നത്. ഓഫ് സ്‌ക്രീനിലെ അജിത്തിന്റെ ജീവിതും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം എന്നും ആരാധകര്‍ക്ക് ആകാംഷയുള്ള ഒന്നാണ്. ഇപ്പോഴിതാ 13 വര്‍ഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് അജിത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായി ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ട്രാക്കിലെ വിജയത്തോടെ താരം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അജിത് 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത വിവരം അജിത്തിന്റെ മാനേജര്‍ എക്‌സിലൂടെയാണ് അറിയിച്ചത്. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയും നടിയുമായ ശാലിനിയെ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്.
https://www.facebook.com/Malayalivartha