മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല! ഇത് കഷ്ടപ്പെട്ട് വന്ന മാറ്റം- ഡോ. ഫാത്തിമ നിലുഫർ ഷെരിഫ്
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്തേക്ക് അതിശക്തമായി തിരിച്ച് വന്ന താരമാണ് മഞ്ജു വാര്യർ. ദിലിപുമായുള്ള വിവാഹം കഴിഞ്ഞ സാഹചര്യത്തിലാണ് 1999 ഓടെ മഞ്ജു വാര്യർ സിനിമ രംഗത്ത് നിന്നും വിട്ടു നിന്നതെന്നും എല്ലാവർക്കും അറിയാം. എന്നാല്‍ ഈ താര വിവാഹം നിയമപരമായി വേർപിരിഞ്ഞതിന് പിന്നാലെ 2014 ല്‍ മഞ്ജു വാര്യർ സിനിമ രംഗത്തേക്ക് തിരിച്ച് വരികയും ചെയ്തു. ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസും യുവത്വവും നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നത് പലരുടെയും ചോദ്യമാണ്. ഇപ്പോഴിതാ ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ. ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഫാത്തിമ നിലുഫർ ഷെരിഫ് പറയുന്നു. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറയുന്നു.
https://www.facebook.com/Malayalivartha