നാട്ടിൽ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം - സാനിയ അയ്യപ്പൻ
മലയാളികളുടെ ഇഷ്ടതാരമായ സാനിയ അയ്യപ്പൻ സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. 2023ൽ ലണ്ടനിൽ പഠിക്കാൻ പോയ സാനിയ ആറുമാസത്തിൽ തിരിച്ചുവന്നിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ മൂന്നുവർഷത്തെ ആക്ടിംഗ് ആൻഡ് പെർഫോമൻസ് എന്ന ബിരുദ പഠനത്തിനായിരുന്നു സാനിയ ചേർന്നത്. ഇപ്പോഴിതാ അത് ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിൽ എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. 'തന്റെ സ്വന്തം താൽപര്യപ്രകാരമാണ് വിദേശത്ത് പഠിക്കാൻ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാൻ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാൻ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാർഗം ഉള്ളതിനാൽ തിരിച്ചുവന്നു. അല്ലെങ്കിൽ അവിടെ പെടുമായിരുന്നു. ലോണെടുത്ത് വിദേശത്ത് പോകുന്ന കുട്ടികൾ അവിടെ ആസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പാർട്ട്ടെെം ജോബ് അല്ലെങ്കിൽ അസെെമെന്റുകൾ. എന്റെ ക്ലാസിൽ എല്ലാം ബ്രിട്ടീഷ് ടീനേജേർസ് ആയിരുന്നു. അവർ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു. പിന്നീട് നാട്ടിൽ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്ത വന്നു', അതിനാൽ നാട്ടിലേക്ക് തിരികെ പോയി.
https://www.facebook.com/Malayalivartha