കുഞ്ഞിന് വേണ്ടി വിശേഷ പൂജകൾ! അമ്മയാകാൻ പോകുന്ന ദിയയ്ക്ക് മീനമ്മയുടെ സമ്മാനം
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയ കൃഷ്ണയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയാകാൻ പോകുന്നതോടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി ദിയ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററിൽ നടന്ന കുറച്ച് വിശേഷങ്ങൾ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. വ്ലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോഗിൽ നിറഞ്ഞ് നിൽക്കുന്നത്. ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു. ചടങ്ങുകളിൽ ദിയയുടേയും അശ്വിന്റെ സാന്നിധ്യം ആവശ്യമായിരുന്നതുകൊണ്ട് ഇരുവരും നേരത്തെ തന്നെ അശ്വിന്റെ വീട്ടിലെത്തിയിരുന്നു. അശ്വിന്റെ കുടുംബം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലാണ് പൂജകൾ നടന്നത്. ഗർഭിണിയായ മരുമകളുടെ ഇഷ്ടപ്രകാരം പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന മീനമ്മയേയും വീഡിയോയിൽ കാണാം. അതേസമയം ലൈറ്റ് പിങ്കും വൈറ്റും കലർന്ന കുർത്തയും പാന്റുമായിരുന്നു ദിയയുടെ വേഷം. സാരി ധരിച്ച് വരാമായിരുന്നില്ലേയെന്ന് അമ്മായിയമ്മ ചോദിച്ചപ്പോൾ സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെന്നും ചുരുദാർ പോലും ധരിക്കാൻ വിഷമിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. വസ്ത്രങ്ങളൊന്നും ചേരാത്തതിനാൽ സഹോദരി ഇഷാനിയുടെ കുർത്തയാണ് ദിയ ധരിച്ചത്. പൂജ ചടങ്ങുകൾക്ക് പുറപ്പെടാനായി ഇറങ്ങിയ ദിയയ്ക്ക് അമ്മായിയമ്മ സിന്ദൂരം തൊട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാം. സിന്ദൂരമണിഞ്ഞ് വളരെ വിരളമായി മാത്രമെ ദിയ പ്രത്യക്ഷപ്പെടാറുള്ളു. ക്ഷേത്രത്തിൽ നിന്നും തിരികെ എത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha