ദാഹിക്കുമ്പോൾ ഓറഞ്ചിന്റെ അല്ലിയെടുത്ത് സിപ്പ് ചെയ്യും.. സിക്സ് പാക്കിന് വേണ്ടി ഉണ്ണി സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിട്ടില്ല- ഉണ്ണിയുടെ ട്രെയിനർ പറയുന്നു
‘മാർക്കോ’ കേരളത്തിന്റെ അതിരുംകടന്ന് കൈയടിനേടുകയാണ്. പുതുവർഷത്തിൽ തമിഴകത്ത് പ്രദർശനത്തിനെത്തിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് കോളിവുഡിലും കുതിക്കുകയാണ്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ മാറ്റമാണ് മാർക്കോയിലൂടെ പ്രേക്ഷകർ കണ്ടത്. സിനിമയിൽ ഏവരും ശ്രദ്ധിച്ചത് ഉണ്ണിയുടെ സിക്സ് പാക്ക് ബോഡിയാണ്. കഠിനാധ്വാനത്തിലൂടെയാണ് ഉണ്ണി ഈ ബോഡി ബിൽഡ് ചെയ്തത്. ബോഡി ബിൽഡർ ബിജോ ജോയിയാണ് മാർക്കോയ്ക്ക് വേണ്ടി ഉണ്ണിയെ ട്രെയിൻ ചെയ്തത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബിജോ ജോയി. 16-17 വയസിൽ ട്രെയിനിംഗ് തുടങ്ങിയ ആളാണ് ഉണ്ണി. ഇപ്പോൾ 37 വയസായി. ഇത്രയും വർഷങ്ങൾ വർക്കൗട്ട് ചെയ്ത ആളുടെ ബോഡി ചേഞ്ച് ചെയ്യാൻ അധികം സമയം വേണ്ട. അനുസരണയുള്ള ബോഡിയാണ്. അതുകൊണ്ടാണ് ഇത്രയും വേഗത്തിൽ ട്രാൻസിഷന് സാധിച്ചതെന്ന് ബിജോ ജോയി പറയുന്നു. ബോഡി ബിൽഡർക്ക് കൊടുക്കുന്ന അതേ ഡയറ്റ് പ്ലാനാണ് ഞാൻ പുള്ളിക്ക് കൊടുത്തത്. കാർബ്സ് കുറച്ച് പ്രോട്ടീൻ കൂട്ടി. അതിനനുസരിച്ചുള്ള ട്രെയിനിംഗും കൊടുത്തു. മാർക്കോ തുടങ്ങിയ സമയത്ത് തന്നെ ട്രെയിനിംഗ് തുടങ്ങി. പക്ഷെ പുള്ളി ഉദ്ദേശിക്കുന്ന റിസൽട്ട് വരുന്നില്ല. മസിൽസുണ്ടെങ്കിലും ഫാറ്റ് ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല. അപ്പോഴാണ് പ്രൊഡ്യൂസർ ഷെരീഫ് എന്റെ പേര് റഫർ ചെയ്യുന്നത്. 25 ദിവസത്തെ ട്രെയിനിംഗിൽ ഉണ്ണി ഉദ്ദേശിച്ചത് പോലത്തെ റിസൽട്ട് വന്നെന്നും ബിജോ ജോയി വ്യക്തമാക്കി. ഞാൻ തരുന്ന ഡയറ്റിലേതല്ലാതെ പുറത്ത് നിന്നൊന്നും കഴിക്കാതിരിക്കാൻ ഉണ്ണിയോട് പറഞ്ഞിരുന്നു. ദിവസവും രണ്ട് തവണ ചിക്കൻ, മൂന്നോ നാലോ തവണ മുട്ട കഴിക്കും. പിന്നെ കുറച്ച് ഡ്രെ ഫ്രൂട്ട്സും പഴങ്ങളും. ഷൂട്ടിൽ ആബ്സിന് ക്ലാരിറ്റി വരാൻ വെള്ളം പോലും നിയന്ത്രിക്കണം. ദാഹിക്കുമ്പോൾ ഓറഞ്ചിന്റെ അല്ലിയെടുത്ത് സിപ്പ് ചെയ്യും. ഉണ്ണിയുടെ കൂടെയുള്ള ആൾ നാരങ്ങയും പിടിച്ച് കൊണ്ടിരിക്കുകയാണ്. ഉണ്ണി നാല് ഓറഞ്ച് വാരിയെടുക്കും. ഞാൻ ഒന്ന് കഴിച്ചാൽ മതിയെന്ന് പറയും. പുള്ളി ആത്മാർത്ഥമായത് ചെയ്തു. മാർക്കോ എന്ന ക്യാരക്ടറിന് സിക്സ് പാക്ക് വേണമെന്നില്ല. പക്ഷെ ഉണ്ണിയുടെ നിർബന്ധമായിരുന്നു ആ കഥാപാത്രത്തിന് അത്രയും നല്ല ബോഡി വേണം എന്നത്. വേറൊരു നടനാണെങ്കിൽ ഫിറ്റ്നെസിന് വേണ്ടി ഇത്രയും കോംപ്രമൈസ് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ബിജോ ജോയി പറയുന്നു. ആരും ഇത്രയും എഫർട്ട് എടുക്കാറില്ല. നമ്മൾ ഒരാൾക്ക് നൽകുന്ന ഫിറ്റ്നെസ് നിർദ്ദേശങ്ങളിൽ 80 ശതമാനം അവർ ചെയ്താൽ ഞാൻ ഹാപ്പിയാണ്. ഉണ്ണിയങ്ങനെയല്ല. തല്ലിയിട്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരും എന്ന് പറയുന്നത് പോലെയാണ്. സിക്സ് പാക്കിന് വേണ്ടി ഉണ്ണി സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിട്ടില്ല. ബോഡി ബിൽഡിംഗ് സ്റ്റേജിൽ സ്റ്റിറോയ്ഡ് ഉപയോഗിക്കാതെ പോയിട്ട് കാര്യമില്ല. അത് വളരെ കോമണായി നടക്കുന്നതാണ്. പക്ഷെ ഉണ്ണി ആദ്യമേ പറഞ്ഞത് മെഡിസിനുകൾ വേണ്ടെന്നാണ്. നാച്വറലായി എത്ര കളയാൻ പറ്റുമോ അത്രയും കളഞ്ഞിട്ട് ചെയ്യാമെന്നാണ്. സ്റ്റിറോയ്ഡ്സിന് പകരം ഫുഡ് സപ്ലിമെന്റ് വെച്ചു. കൃത്യമായ ഡയറ്റും ഗ്ലൂട്ടമിൻ സപ്ലിമെന്റും ബിസിഡബ്ല്യുവും മസിൽ ലോസ് വരാതിരിക്കാൻ എച്ച് എം ടിയും നാച്വറലായ കുറച്ച് ഫാറ്റ് ബേണേർസും പ്രീ വർക്കൗട്ട്സും ഉപയോഗിച്ചു. ഇതിനപ്പുറത്തേക്ക് ഉണ്ണി ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ബിജോ ജോയി വ്യക്തമാക്കി. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെറീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദ്ദേനി സംവിധാനം ചെയ്ത ചിത്രം ആഗോള കളക്‌ഷനിൽ നൂറുകോടി പിന്നിട്ടു. നൂറുകോടി ക്ലബ്ബിലിടംനേടുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ.
https://www.facebook.com/Malayalivartha