വിജയ് യുടെ നിഴലിൽ കരിയറിൽ വളരാൻ ജേസൺ ആഗ്രഹിക്കുന്നില്ല... വിജയ്‌യുടെ മകനെ ചേർത്തു പിടിച്ച് അജിത്ത്
രാഷ്ട്രീയത്തിലേക്കാണ് ദളപതി വിജയ് ഇന്ന് ശ്രദ്ധ നൽകുന്നത്. വിജയ് സിനിമാ രംഗം വിടാനൊരുങ്ങുമ്പോഴാണ് മകൻ സിനിമയിലേക്ക് കടന്ന് വരുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതെ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത പുറത്ത് വരുകയാണ്. സിനിമാ രംഗത്തേക്ക് കടന്ന് വരുകയാണ് വിജയുടെ മകൻ ജെയ്സൺ സഞ്ജയ്. സംവിധായകനായാണ് ജേസൺ കരിയർ തുടങ്ങുന്നത്. വിദേശത്ത് നിന്നും ഫിലിം മേക്കിംഗ് പഠിച്ചെത്തിയ ജെയ്സണിന്റെ ആദ്യ ചിത്രം ലൈക പ്രൊഡക്ഷൻസിനൊപ്പമാണ്. അതേസമയം പിതാവിന്റെ നിഴലിൽ കരിയറിൽ വളരാൻ ജേസൺ ആഗ്രഹിക്കുന്നില്ല. മകന്റെ സിനിമയുടെ ചർച്ചയിലോ മറ്റോ വിജയ് ഭാഗമല്ലെന്നാണ് വിവരം. മകന് കരിയറിൽ പരസ്യ പിന്തുണ നൽകി ഒപ്പം നിൽക്കുന്നത് ഒരുപക്ഷെ കുടുംബാധിപത്യം എന്ന ആരോപണം എതിരാളികളിൽ നിന്നും വരാൻ കാരണമായേക്കാം. ഇത് കൊണ്ടാണ് മകന്റെ കരിയറിൽ വിജയ് ഇടപെടാത്തതെന്ന് വാദമുണ്ട്. എന്നാൽ വിജയും മകനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന വാദവും ശക്തമാണ്. കുടുംബവുമായി വിജയ്ക്ക് അകൽച്ചയുണ്ടെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. ജേസൺ സഞ്ജയുടെ സിനിമ പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. എന്നാൽ ഇതുവരെയും ഷൂട്ടിംഗ് പോലും തുടങ്ങിയില്ലെന്നാണ് വിവരം. ലൈ പ്രൊഡക്ഷൻസ് അടുത്ത കാലത്തായി നിർമാണ രംഗത്ത് ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇതാണോ ജേസണിന്റെ സിനിമ വൈകാൻ കാരണമെന്ന ചോദ്യമുണ്ട്. തന്റെ ആദ്യ സിനിമ വൈകുന്നതിൽ താരപുത്രൻ ആശങ്കയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ നടൻ അജിത്ത് ജേസൺ സഞ്ജയ്ക്ക് സഹായം വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളുണ്ട്. ഫിലിം ജേർണലിസ്റ്റ് അന്തനനാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. സിനിമ പ്രഖ്യാപിച്ച് ഇടയ്ക്ക് ലൈക വലിയ സ്ട്രഗിളിൽ ആയിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷെ അന്ന് ജെയ്സൺ സഞ്ജയിനെ ടെൻഷനിപ്പിച്ച പ്രതിസന്ധിയിലായിരുന്നു അവർ. താരപുത്രൻ പെട്ടെന്ന് സുരേഷ് ചന്ദ്രയെ (അജിത്തിന്റെ മാനേജരാണ് സുരേഷ് ചന്ദ്ര) ഫോൺ ചെയ്ത് ഇങ്ങനെയൊരു പ്രശ്നമുണ്ട്, വേറെ ഏതെങ്കിലും പ്രൊഡക്ഷൻ കമ്പനിയെ സമീപിച്ചാലോ എന്ന് ചോദിച്ചു. അജിത്ത് അടുത്തിരിക്കുന്നുണ്ട്. ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് അജിത്ത് ചോദിച്ചു. വിജയ് സാറുടെ മകനാണെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് പെട്ടെന്ന് ഫോൺ വാങ്ങി ജെയ്സൺ സഞ്ജയോട് സംസാരിച്ചു. താരപുത്രനെ അനുഗ്രഹിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയ്, ഞാൻ നിനക്ക് വേണ്ടി നല്ല പ്രൊഡകഷൻ കമ്പനിയുമായി സംസാരിക്കാം, നീ ധൈര്യമായിരിക്ക്, നിനക്ക് എപ്പോൾ ഈ കമ്പനി വേണ്ടെന്ന് തോന്നുന്നോ അപ്പോൾ പറയൂ എന്ന് പറഞ്ഞെന്നും അന്തനൻ വെളിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha