സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച.. മോഷ്ണത്തിനിടെ നടനെ കുത്തി വീഴ്ത്തി അക്രമികൾ..
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച. സെയിഫ് അലി ഖാന്റെയും ഭാര്യയും നടിയുമായ കരീന കപൂറിന്റെയും ബാന്ദ്രയിലെ വസതിയിലാണ് കവര്‍ച്ചാസംഘം അതിക്രമിച്ച് കയറിയത്. മോഷ്ണത്തിനിടെ ആക്രമണം നടത്തിയവര്‍ നടനെ കുത്തി വീഴ്ത്തി. മോഷ്ടാവുമായിട്ടുള്ള ഏറ്റുമുട്ടലിലാണോ നടന് കുത്തേറ്റത് അല്ലാതെ പരിക്കേറ്റതാണോ എന്ന് കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
2012ൽ വിവാഹിതരായ കരീന കപൂറും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂർ (8), ജെഹ് (4) എന്നിവരാണു കൂടെയുള്ളത്. 1993ൽ പരമ്പര എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സെയ്ഫ് അലി ഖാൻ പട്ടൗഡി കുടുംബാംഗമാണ്. നടി ശർമിള ടഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകനാണ്.
നടനെ പ്രവേശിപ്പിച്ച ലീലാവതി ഹോസ്പിറ്റലിലെ സിഒഒ ഡോ നിരജ് ഉത്തമാനി നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞതും പുറത്ത് വന്നിരിക്കുകയാണ്.
'സെയ്ഫിനെ അയാളുടെ വീട്ടില്‍ വച്ച് അജ്ഞാതര്‍ ആക്രമിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നരയോടെയാണ് ലീലാവതിയില്‍ എത്തിക്കുന്നത്. അദ്ദേഹത്തിന് ആറ് പരിക്കുകളാണുള്ളത്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്നാണ്. ഞങ്ങള്‍ അദ്ദേഹത്തെ സര്‍ജറിയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ നടന്റെ പരിക്കുകളുടെ വ്യാപ്തി വ്യക്തമാവൂ...' എന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
https://www.facebook.com/Malayalivartha