പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രതികരണം..
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രതികരണം. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി ഒരുപടി മുന്നിൽ നിൽക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ചാന്ദിനി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമയുടെ ട്വിസ്റ്റുകൾ വർക്ക് ആയെന്നും ചിത്രം കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
https://www.facebook.com/Malayalivartha