Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ


'കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു... മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്... 'നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ, കണ്ട കാഴ്ചകൾ ഇതൊക്കെയാണ്...


വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ... ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം... സ്പേഡെക്സ് വിജയമായി...സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങൾ...


ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം..പ്രതിക്കായി തിരച്ചിൽ ഊർജിതം...ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്...ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്... നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി...


തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ്...സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കളക്ടര്‍...ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്...

നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം: അഖില്‍ മാരാര്‍ പറയുന്നു

16 JANUARY 2025 11:48 PM IST
മലയാളി വാര്‍ത്ത

More Stories...

സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്....

നടന്‍ സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണം: മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍; വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയില്ലെന്ന് പൊലീസ്; ജോലിക്കാര്‍ സംശയത്തിന്റെ നിഴലില്‍

സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ! തന്റെ ജീവിത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കി അനശ്വര രാജൻ

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷം- കൃഷ്ണകുമാർ

വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല! അക്രമി വീട്ടിലെ സഹായികളുമായി ബന്ധമുള്ളവരെന്നും സംശയം

ഹണി റോസ് കൊടുത്ത അശ്ലീല പരാമര്‍ശ കേസില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം നല്‍കാതിരുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു.

''മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാര്‍ നമ്മെ ഭരിക്കുന്നു. അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സില്‍ പയറ്റാന്‍ നോക്കിയ ബുദ്ധിമാന്‍മാരില്‍ ഒരാളാണ് ബോബി ചെമ്മണ്ണൂര്‍. നിങ്ങളില്‍ ചിലര്‍ക്ക് ബോബി ചെമ്മണൂര്‍ ദൈവമാകും. ചിലര്‍ക്കു അവരുടെ അച്ഛനാകും. നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം. കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോച്ചെയെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതി ജാമ്യം നല്‍കാത്തതും.

ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ്. സിനിമ നടിമാരെ ആലോചിച്ചു ...... ചെയ്യാറുണ്ട്. ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് .... എന്നല്ലല്ലോ. ഹണിയെ മുന്നില്‍ നിര്‍ത്തി .... ഫിറ്റ്‌നസ് നേടാം. ഹണി ഉദ്ഘാടനത്തിന് വന്നപ്പോള്‍ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നല്‍കുന്ന പ്രസ്താവനകള്‍. അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉള്‍പ്പെടെ നിരവധി തവണ അയാള്‍ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങള്‍ കരുതിയ ഈ വിഷയത്തില്‍ കോടതി ജാമ്യം നിഷേധിച്ചത്.

ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കില്‍ നാളെയില്‍ നിങ്ങളൊരു സ്ത്രീ ആണെങ്കില്‍ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല എമ്പോകികള്‍ക്കും വരും. നിങ്ങള്‍ ഒരു പുരുഷന്‍ ആണെങ്കില്‍ ഇതേ വാക്കുകള്‍ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്മാര്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. പിന്നെ മാന്യത ഹണിക്കു വേണം എന്ന വാദത്തോട് ഞാന്‍ യോജിക്കാം. പക്ഷേ ഹണിയുടെ മാന്യത അല്ലെങ്കില്‍ കേരളത്തില്‍ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാന്‍ ഞാന്‍ ആരാണ്...? നിങ്ങളാരാണ്?

ബോച്ചെയുടെ ഭാഷ തന്നെ കടം എടുത്താല്‍ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവര്‍ ആണെന്നല്ലേ അര്‍ഥം. മറ്റൊരു വിവരക്കേട് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ പറഞ്ഞു നടക്കുന്നത് മോഹന്‍ലാല്‍ ഹണിയെ നോക്കി പറഞ്ഞ വാക്കുകള്‍ നോക്കണം. അയാള്‍ വലിയ മോഹന്‍ലാല്‍ ഭക്തനാണ്, പക്ഷേ ലാലേട്ടന്‍ മോശമായി പറഞ്ഞില്ലേ.. അതായത് സദയം സിനിമയില്‍ മോഹന്‍ലാല്‍ പെണ്‍കുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസാരമാണ് എന്നാണോ. അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങള്‍ ആയി ചെയ്ത ശരി തെറ്റുകള്‍ പൊതു സമൂഹത്തില്‍ ആര്‍ക്കും ചെയ്യാം എന്നാണോ..?

ഒരു സിനിമയില്‍ 2 കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ ഒരാള്‍ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുല്‍ ഈശ്വറിന് ഒരുപോലെ തുല്യം. അടുത്തത് ബോച്ചേയുടെ ചാരിറ്റി. എന്തു ചെയ്തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ.

 

ഒന്നാമത് ഒരു കോര്‍പറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്‌തേ പറ്റു. കേരളത്തിലെ എല്ലാവരും വലിയ തുക ആണ് ഇതിനായി മാറ്റി വയ്ക്കുന്നത്...കെഎസ്എഫ്ഇ പോലും നൂറുകോടിക്ക് മുകളില്‍ ആണ് സിഎസ്ആര്‍ ഫണ്ട് കൊടുക്കുന്നത്. യൂസഫലി ഉള്‍പ്പെടെ വലുതും ചെറുതും ആയ എല്ലാ ബിസിനസ്‌കാരും ചാരിറ്റി ചെയ്യുന്നത് ബോച്ചെയെ പോലെ വിളിച്ചു കൂവി നടന്നല്ല. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ പോലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പലര്‍ക്കായി നല്‍കിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്. ഒരാളെ സഹായിക്കുമ്പോള്‍ വിഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്ന ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാന്‍ അല്ല മറിച്ചു ഒരുവന്റെ വേദനയില്‍ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി.

 

അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാര്‍ക്കറ്റിങ് എന്ന് പറയും. ബോബിക്ക് മാര്‍ക്കറ്റിങ് നന്നായി അറിയാം. ഒരു ഫെമിചിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാന്‍..എനിക്ക് മുന്നില്‍ ഉള്ളത് വിഷയങ്ങള്‍ മാത്രം. ശരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നില്‍ക്കുന്നു.''-അഖില്‍ മാരാറിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍  (3 hours ago)

പീഡന ശേഷം ഇരയെ കുത്തിക്കൊന്നു, കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ  (3 hours ago)

നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം: അഖില്‍ മാരാര്‍ പറയുന്നു  (3 hours ago)

ഇനി സൗദിയിലും ഗൂഗിൾ പേ സംവിധാനം, പദ്ധതി ഈ വർഷം തന്നെ രാജ്യത്ത് ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു  (3 hours ago)

ഒമാനിൽ പുതിയ ജോലിക്കെത്തി 5ാം ദിവസം ഹൃദയാഘാതം, ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു  (4 hours ago)

അമ്പലത്തിന്‍കാല ശ്രീകുമാര്‍ കൊലക്കേസില്‍ 8 ബി.ജെ.പിക്കാര്‍ക്കും ജീവപര്യന്തം  (4 hours ago)

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം, രാജ്യത്ത് നിന്ന് നാടുകടത്തിയത് 74 വിദേശികളെ  (4 hours ago)

എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചു  (5 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേര്‍ക്കും ദാരുണാന്ത്യം  (5 hours ago)

ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (5 hours ago)

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു  (6 hours ago)

കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല  (6 hours ago)

എറണാകുളത്ത് കൂട്ടകൊലപാതകം: ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍  (6 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു: ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; മൂന്നുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു  (7 hours ago)

വിദ്യാര്‍ത്ഥിനികളെ വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends